സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചുപുഴുക്കലരി, കുത്തരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കിഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ചുവടുവയ്പുമായി വ്യോമയാന മന്ത്രാലയം2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ജയശങ്കര്‍; ‘നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകും’ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

മൂൺസ് ടെക്നോളജീസ് ഓഹരി 52 ദിവസത്തെ ഉയർന്ന നിരക്കിൽ

52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ മൂൺസ് ടെക്നോളജീസ് ഓഹരി വില. കംപ്യൂട്ടർ പ്രോഗ്രാമിംഗ്, കൺസൾട്ടൻസി സേവനങ്ങൾ ആണ് കമ്പനി പ്രധാനമായും നൽകുന്നത്.

ഇന്ത്യയിലും ആഗോളതലത്തിലും ബ്രോക്കർമാർക്കായി വിവിധ സേവനങ്ങൾ നൽകുന്നതിൽ കമ്പനി മുൻപന്തിയിലാണ്. ഇക്വിറ്റി, ഫോറെക്സ്, കമ്മോഡിറ്റി, ഡെറിവേറ്റീവ് മാർക്കറ്റുകളിൽ കമ്പനി സേവനം നൽകുന്നുണ്ട്.

പ്രീ-ട്രേഡ്, പോസ്റ്റ്-ട്രേഡ് പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ സേവനങ്ങൾ നൽകുന്നുണ്ട്. ഓഡിൻ എന്ന ബ്രാൻഡ് നാമത്തിലാണ് സേവനങ്ങൾ നൽകുന്നത്. നിർമൽ ബാംഗ്, കൊട്ടക് സെക്യൂരിറ്റീസ്, ഏഞ്ചൽ സെക്യൂരിറ്റീസ്, പിസിഎസ് സെക്യൂരിറ്റീസ് എന്നീ സ്ഥാപനങ്ങൾ ക്ലയന്റുകളിൽ ഉൾപ്പെടുന്നു.

മൂൺസ് ടെക്‌നോളജീസ് അടുത്തിടെ 2024 സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫല റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ വിൽപ്പന 258 ശതമാനം വർധിച്ച് 159 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിൽ ഇത് 44 കോടി രൂപയായിരുന്നു.

അതേസമയം കമ്പനിയുടെ പ്രവർത്തന ലാഭം 68 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ 14 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ അറ്റാദായം 79 കോടി രൂപയാണ്. കൂടാതെ, ഇതേ കാലയളവിൽ കമ്പനിയുടെ വിൽപ്പനയിൽ 11 ശതമാനമാണ് വളർച്ച.

കഴിഞ്ഞ വർഷം കമ്പനി 181 ശതമാനം റിട്ടേൺ നേടിയിരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 323 ശതമാനം റിട്ടേൺ ആണ് കമ്പനി നേടിയത്.

ബുധനാഴ്ച, കമ്പനിയുടെ ഓഹരികൾ അഞ്ചു ശതമാനത്തിലധികം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അപ്പർ സർക്യൂട്ട് പരിധിയായ 403.10 രൂപയിലാണ് ഓഹരി.

ഐടി ഓഹരികൾ നിരീക്ഷിക്കുന്നവർക്ക് വാച്ച്ലിസ്റ്റിൽ സൂക്ഷിക്കാം.

X
Top