Alt Image
കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് ബജറ്റ്സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരിരാജ്യത്ത് പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച

കമ്പനിയിലെ പിഎഫ്‌സിയുടെ ഓഹരികൾ പിജിസിഐഎല്ലിന് വിൽക്കാൻ പദ്ധതിയിട്ട് ആർഇസി

മുംബൈ: കമ്പനിയിലെ പവർ ഫിനാൻസ് കോർപ്പറേഷന്റെ (പിഎഫ്‌സി) ഓഹരികൾ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (പിജിസിഐഎൽ) വിൽക്കുന്നത് പരിഗണിക്കണമെന്ന് പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് സർക്കാരിനോട് നിർദ്ദേശിച്ചു. ജൂൺ അവസാനവാരം വൈദ്യുതി മന്ത്രാലയത്തിന് നൽകിയ അവതരണത്തിൽ ബാങ്കിംഗ് ഇതര പൊതുമേഖലാ കമ്പനിയായ പിഎഫ്‌സിയുടെ ഓഹരികൾ ഏറ്റെടുക്കണമെന്ന് ആർഇസി നിർദ്ദേശിച്ചു. തുടർന്ന് വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി ആർ.കെ.സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആർ.ഇ.സിയിലെ പി.എഫ്.സി.യുടെ ഓഹരികൾ പി.ജി.സി.ഐ.എൽ ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശം സമർപ്പിക്കാൻ വൈദ്യുതി മന്ത്രാലയം ആർഇസിയോട് ആവശ്യപ്പെട്ടതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വൈദ്യുതി മേഖലയിലെ വായ്പാ ദാതാക്കളെ ഏകീകരിക്കുന്നതിനായി 2019 മാർച്ചിൽ ആർഇസിയിലെ സർക്കാരിന്റെ 52.6% ഓഹരികൾ 14,500 കോടി രൂപയ്ക്ക് പി.എഫ്.സി ഏറ്റെടുത്തിരുന്നു. പിഎഫ്‌സിയിൽ സർക്കാരിന് 56 ശതമാനം ഓഹരിയുണ്ട്. അതേസമയം ഈ റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ പി.എഫ്.സി, ആർഇസി, പിജിസിഐഎൽ എന്നിവ തയ്യാറായില്ല. 

X
Top