Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

14,434 കോടിയുടെ വായ്പാ കരാറിൽ ഒപ്പുവച്ച് ആർഇസി

മുംബൈ: മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ (എംഎംആർ) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒമ്പത് മെട്രോ പദ്ധതികൾക്കായി ധനസഹായം നൽകാൻ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (എംഎംആർഡിഎ) വായ്പാ കരാറിൽ ഒപ്പുവച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ആർഇസി അറിയിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സാന്നിധ്യത്തിൽ മുംബൈയിൽ വച്ച് മഹാരത്‌ന സിപിഎസ്‌യുവും എംഎംആർഡിഎയും തമ്മിൽ കരാർ ഒപ്പുവച്ചു.

കരാർ പ്രകാരം പദ്ധതിയിലെ ഇലക്‌ട്രോ മെക്കാനിക്കൽ (ഇഎം) ജോലികൾക്കായി ആർഇസി 14,434 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും. ഇതിനുപുറമെ, നോൺ-ഇഎം വർക്കുകൾക്കായി 16,049 കോടി രൂപയുടെ വായ്പ നൽകാൻ കമ്പനി തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്ന് ആർഇസി പ്രസ്താവനയിൽ പറഞ്ഞു.

പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് ആർഇസി ലിമിറ്റഡ്. ഇത് ഇന്ത്യയിലുടനീളമുള്ള പവർ പ്രോജക്ടുകൾക്ക് ധനസഹായം നൽകുന്നു. രാജ്യത്തെ കേന്ദ്ര/സംസ്ഥാന മേഖലയിലെ പവർ യൂട്ടിലിറ്റികൾ, സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡുകൾ, റൂറൽ ഇലക്‌ട്രിക് കോഓപ്പറേറ്റീവുകൾ, എൻജിഒകൾ, സ്വകാര്യ പവർ ഡെവലപ്പർമാർ എന്നിവർക്കാണ് പിഎസ്യൂ വായ്പ നൽകുന്നത്.

X
Top