Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

എച്ച്ഡിഎഫ്സി ബാങ്ക് -എച്ച്ഡിഎഫ്സി ലയനം, റെക്കോര്‍ഡ് തീയതി ഉടന്‍

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ബാങ്കും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം പൂര്‍ത്തിയാകാറായി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ‘റെക്കോര്‍ഡ് തീയതി’ പ്രഖ്യാപനത്തിനായി നിക്ഷേപകര്‍ കാത്തിരിക്കുന്നു. പുതിയ സ്ഥാപനം 168 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകും.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ അഞ്ചാമത്തെ വലിയ ബാങ്ക്. പുതിയ ഓഹരികള്‍ ലിസ്റ്റുചെയ്യാന്‍ ഒന്നോ രണ്ടോ ആഴ്ച ആവശ്യമാണ്.

ഈ വര്‍ഷം ജൂലൈയോടെ ലയനം പൂര്‍ത്തിയാകുമെന്ന് എച്ച്ഡിഎഫ്സി ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു ലയനത്തിന് ശേഷം എച്ച്ഡിഎഫ്സിയുടെ നിലവിലെ ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരി ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്സി ഓഹരി ഉടമകള്‍ക്ക് ഓരോ 25 ഓഹരികള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.

X
Top