റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

ആകാശയാത്രയ്ക്ക് റെക്കോർഡ് ഡിമാൻഡ്

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ആഭ്യന്തര വിമാനറൂട്ടുകളിൽ സഞ്ചരിച്ചത് 16.13 കോടി യാത്രക്കാർ. പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ആണിത്. പ്രതിദിനം ശരാശരി 4.42 ലക്ഷം പേർ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തു.

വിമാനയാത്രയ്ക്കുള്ള ആവശ്യകത വൻതോതിൽ വർധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) കണക്കുകൾ.

2023നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന 6.12 ശതമാനമാണ്. ഡിസംബറിൽ മാത്രം 1.49 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. നവംബറിൽ ഇത് 1.42 കോടി. ഈ ജനുവരി 18നാണ് പ്രതിദിനയാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്; 5.08 ലക്ഷം.

മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ എന്ന പ്രാദേശിക വിമാനക്കമ്പനി പ്രവർത്തനമാരംഭിച്ചത് 2024 മാർച്ചിലാണ്. ഡിസംബർ വരെ 1.27 ലക്ഷം പേർ ഇതിൽ യാത്ര ചെയ്തു. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് 2 എടിആർ വിമാനങ്ങളാണുള്ളത്.

വിമാനക്കമ്പനികളും ആഭ്യന്തരയാത്രക്കാരും (2024)
∙ ഇൻഡിഗോ: 9.99 കോടി (61.9%)
എയർ ഇന്ത്യ: 4.58 കോടി (28.4%)

∙ ആകാശ എയർ: 73.81 ലക്ഷം (4.6%)

∙ സ്പൈസ് ജെറ്റ്: 60.08 ലക്ഷം (3.7%)

∙ അലയൻസ് എയർ: 14.32 ലക്ഷം (0.9%)

∙ സ്റ്റാർ എയർ: 6.31 ലക്ഷം (0.4%)

∙ ഫ്ലൈ91: 1.27 ലക്ഷം (0.1%)

(എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എഐഎക്സ് കണക്ട് എന്നിവ ചേർത്തുള്ള കണക്ക്)

X
Top