ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

എണ്ണവില റെക്കോര്‍ഡ് താഴ്ചയില്‍

സിംഗപ്പൂര്‍: ആഗോള മാന്ദ്യ ഭീതിയെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ആറുമാസത്തെ കുറഞ്ഞ നിലവാരത്തിലെത്തി. ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് അവധി 94.23 ഡോളറിലെത്തിയപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 2.34 ഡോളര്‍ അഥവാ 2.12 ശതമാനം കുറഞ്ഞ് 88.54 ഡോളറിലാണുള്ളത്. ഡിമാന്റ് കുറഞ്ഞതോടെ യു.എസ് കരുതല്‍ ശേഖരം വര്‍ധിച്ചു.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഉപഭോഗ രാഷ്ട്രങ്ങള്‍ക്ക് അനുഗ്രമാണ് എണ്ണവിലയിലെ ഇടിവ്. ഫെഡ് റിസര്‍വ്, യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവ നിരക്കുയര്‍ത്തിയ പശ്ചാത്തലത്തില്‍ മാന്ദ്യം ഈ രാഷ്ട്രങ്ങളെ തുറിച്ചുനോക്കുകയാണ്. ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് എണ്ണവില കുറഞ്ഞത് എന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, സെപ്തംബറോടെ ദൈനംദിന ഉത്പാദനത്തില്‍ 1,00.0,000 ബാരല്‍ വര്‍ധനവ് വരുത്തുമെന്ന് റഷ്യ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് അറിയിച്ചു. ഒപെക് പ്ലസിന്റെ ചുവടുപിടിച്ച് സൗദി അറേബ്യയും യുഎഇയും ഉത്പാദനം വര്‍ധിപ്പിക്കും. ഇതോടെ എണ്ണവില ഇനിയും താഴുമെന്ന് വിപണി വിശലന വിദഗ്ധന്‍ ക്രെയ്ഗ് എര്‍ലാം പറയുന്നു.

വില 90 ഡോളറിന് താഴെയെത്തുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

X
Top