Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ജൂണില്‍ എസ്‌ഐപി അക്കൗണ്ടുകള്‍ തുറന്നതില്‍ റെക്കോഡ്‌

മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിലും റെക്കോഡ്‌ കുറിക്കപ്പെട്ടു. ജൂണില്‍ 27.8 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ തുറയ്‌ക്കപ്പെട്ടത്‌.

2021 സെപ്‌റ്റംബറിലെ 26.8 ലക്ഷം പുതിയ എസ്‌ഐപി അക്കൗണ്ടുകള്‍ എന്ന റെക്കോഡാണ്‌ മറികടന്നത്‌. കഴിഞ്ഞ 12 മാസ കാലയളവില്‍ ശരാശരി 21.2 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ ഓരോ മാസവും തുറയ്‌ക്കപ്പെട്ടത്‌.

2.60 കോടി അക്കൗണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ തുറയ്‌ക്കപ്പെട്ടു. എസ്‌ഐപി അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ നിക്ഷേപ തുക 2214 രൂപയാണ്‌. ഇത്‌ അഞ്ച്‌ വര്‍ഷം മുമ്പ്‌ 3304 രൂപയായിരുന്നു.

ജൂണില്‍ നിര്‍ത്തലാക്കപ്പെട്ട അക്കൗണ്ടുകളുടെ എണ്ണം കിഴിച്ചാല്‍ 12.5 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ പുതുതായി ചേര്‍ക്കപ്പെട്ടത്‌. ഇത്‌ 18 മാസത്തെ ഉയര്‍ന്ന നിലവാരമാണ്‌.

മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 6.70 കോടിയായി. എസ്‌ഐപി അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ മൊത്തം മൂല്യം 1.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഈയിടെയായി ഗണ്യമായ വര്‍ധനയാണുണ്ടായത്‌. മുന്‍കാലങ്ങളില്‍ തിരുത്തല്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം നിര്‍ത്തലാക്കുന്ന പ്രവണത പല നിക്ഷേപകരും പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ തിരുത്തല്‍ അവസരമാണെന്ന്‌ അത്തരം നിക്ഷേപകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.
ചെലവ്‌ കുറച്ച്‌ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ്‌ എസ്‌ഐപി.

വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയാണ്‌ ചെയ്യുന്നതെങ്കില്‍ വിപണി ഇടിഞ്ഞാല്‍ അത്‌ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്‌ എസ്‌ഐപി ചെയ്യുന്നത്‌.

X
Top