രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ബിറ്റ് കോയിന് റെക്കോർഡ് കുതിപ്പ്!

ഡോണൾഡ് ട്രംപ് വിജയിക്കുമെന്ന വാർത്ത പുറത്തു വന്നതോടെ ബിറ്റ്‌കോയിൻ റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി 7 ശതമാനം ഉയർന്ന് 75,060 ഡോളറിലെത്തി.

ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയാൽ ക്രിപ്റ്റോ കറൻസികൾ ഉയരുമെന്ന് മാസങ്ങൾക്ക് മുൻപേ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു. ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ക്രിപ്റ്റോ കറൻസികളെ പ്രോത്സാഹിപ്പിക്കുമോ എന്ന കാര്യത്തിൽ കുറെ ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ട്.

ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ കറൻസി പ്ലാറ്റ് ഫോം നിലവിൽ വന്നത് മുതൽ തുടങ്ങിയ ചർച്ചകളാണിവ. വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്നാണ് ഈ പ്ലാറ്റ് ഫോമിന്റെ പേര്. ഉപഭോക്ക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ പരസ്പരം നൽകാനോ കടം വാങ്ങാനോ ഇതിലൂടെ സാധിക്കും. മുൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ ട്രംപ് ക്രിപ്റ്റോ കറൻസികളെ നിശിതമായി വിമർശിച്ചിരുന്നു.

അതിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഇപ്പോഴത്തെ നിലപാടുകളിൽ കാണുന്നത്. സ്വന്തം കുടുംബവും ക്രിപ്റ്റോകറൻസി പ്ലാറ്റ് ഫോം തുടങ്ങിയതിനാൽ ഇനി അധികാരത്തിൽ വന്നാൽ ട്രംപ് ക്രിപ്റ്റോ കറൻസികൾ പ്രോത്സാഹിപ്പിക്കുമെന്നാണ് പൊതുജന അഭിപ്രായം.

ക്രിപ്‌റ്റോ വ്യവസായവുമായുള്ള ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ബന്ധത്തിലെ ഏറ്റവും പുതിയ ചുവടുവെപ്പാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ പ്രതിനിധീകരിക്കുന്നത്.

അമേരിക്കയെ ക്രിപ്റ്റോ സൗഹൃദ രാജ്യമാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നുണ്ട്.

X
Top