![](https://www.livenewage.com/wp-content/uploads/2023/05/FACT-e1683342102110.jpg)
കൊച്ചി: കേന്ദ്ര പൊതുമേഖലാ വളം നിർമാണ കമ്പനിയായ ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) ലാഭത്തിലും, വരുമാനത്തിലും വലിയ മുന്നേറ്റം നടത്തി. 612.99 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണ് കഴിഞ്ഞവര്‍ഷം നേടിയത്.
2021-22ല്‍ ലാഭം 353.28 കോടി രൂപയായിരുന്നു.
റെക്കോർഡ് വളർച്ചയാണിത്. വിറ്റുവരവ് 4,424.80 കോടി രൂപയില്‍ നിന്ന് എക്കാലത്തെയും ഉയരമായ 6,198.15 കോടി രൂപയിലെത്തി.
സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തിൽ ലാഭം 26.9 ശതമാനം താഴ്ന്നിരുന്നു.165.60 കോടി രൂപയാണ് നാലാം പാദത്തിലെ ലാഭം.
വിറ്റുവരവാകട്ടെ 26.2 ശതമാനം ഇടിഞ്ഞ് 1,248 കോടി രൂപയായി.
അവസാന പാദത്തിലുണ്ടായ ഫിനാൻഷ്യൽ റിസൾട്ടിലെ ഈ തിരിച്ചടി ഓഹരി വിപണിയിലെ പിന്നോട്ടടിക്കും കാരണമായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 9.83 ലക്ഷം ടണ്‍ വളം വില്‍പനയാണ് ഫാക്ട് നടത്തിയത്.
ഫാക്ടംഫോസ് 7.42 ലക്ഷം ടണ്‍, അമോണിയം സള്‍ഫേറ്റ് 2.20 ലക്ഷം ടണ്‍, ജൈവവളം 0.20 ലക്ഷം ടണ്‍ എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെ വിൽപ്പന.
ഓഹരി ഒന്നിന് ഒരു രൂപ ലാഭ വിഹിതം നൽകാനും കമ്പനി ഡയറക്ടർ ബോർഡ് തീരുമാനിച്ചു.