
റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസിലെ വിപണി മുൻനിരക്കാരായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്) അതിൻ്റെ നാലാം പാദത്തിലും, 2024 സാമ്പത്തിക വർഷത്തിലും ശക്തമായ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.
2024 സാമ്പത്തിക വർഷത്തിൽ കമ്പനി 37% വർദ്ധനയോടെ 845 കോടിയുടെ റെക്കോർഡ് ലാഭവും, 18% വർദ്ധനയോടെ 15,254 കോടി രൂപയായി ഗ്രോസ്സ് റിട്ടൺ പ്രീമിയവും (GWP) റിപ്പോർട്ട് ചെയ്തു.
2024 സാമ്പത്തിക വർഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 40% ഉയർന്ന് 142 കോടി രൂപയിലെത്തി. GWP വാർഷികാടിസ്ഥാനത്തിൽ 18% വർദ്ധിച്ച് 4,968 കോടി രൂപയായി.
സംയോജിത അനുപാതം 2024 സാമ്പത്തിക വർഷത്തിൽ 96.7% ആയിരുന്നു, 2024 സാമ്പത്തിക വർഷം നാലാം പാദത്തിൽ 92.7% ആയിരുന്നു. ക്ലെയിം അനുപാതം 24 സാമ്പത്തിക വർഷത്തിൽ 66.5 ശതമാനവും 2024 സാമ്പത്തിക വർഷം നാലാം പാദത്തിൽ 64.1% ശതമാനവും ആയിരുന്നു.
മാനേജ്മെന്‍റിന്‍റെ ചെലവ് അനുപാതം 35% ആയിരിക്കണം എന്ന റെഗുലേറ്ററി ആവശ്യകതയ്‌ക്കെതിരെ കമ്പനി മാനേജ്‌മെൻ്റ് ചെലവ് അനുപാതം 30.7% ആയി കുറച്ച് വളർച്ചയ്ക്ക് അവസരമൊരുക്കി.
സ്റ്റാർ 2024 സാമ്പത്തിക വർഷത്തിൽ അണ്ടർ റൈറ്റിംഗ് ലാഭം തുടർന്നു.