ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ആദ്യ പാദത്തിൽ റെക്കോർഡ് വിൽപ്പനയുമായി ജെഎൽആർ ഇന്ത്യ

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം റെക്കോർഡ് വിൽപ്പനയുമായി ജെഎൽആർ. 102 ശതമാനം വളർച്ചയോടെയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇത്തവണ ജെഎൽആർ മികച്ച പ്രകടനം കാഴ്ചവെച്ചത്. 1048 യൂണിറ്റുകളുടെ വിൽപ്പനയാണ് ആദ്യപാദത്തിൽ മാത്രം നടന്നത്.

റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്, ഡിഫൻഡർ എന്നിവയുടെ വിൽപനയിൽ 209 ശതമാനം വളർച്ച നേടിയാണ് കമ്പനി റെക്കോർഡ് നേട്ടം സാധ്യമാക്കിയത്. നിലവിലെ ഓർഡർ ബുക്കിന്റെ 78 ശതമാനവും മേൽപറഞ്ഞ മോഡലുകളാണെന്നത് ഈ മൂന്ന് മോഡലുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നു.

ഏറ്റവും മികച്ച ആധുനിക ആഡംബര വാഹനങ്ങളുടെ അഭിമാന നിർമാതാക്കൾ എന്ന നിലയിൽ എല്ലാ ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ശേഷിയും വ്യതിരിക്തമായ രൂപകൽപ്പനയും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ചുകൊണ്ട് തങ്ങൾ വളർച്ച തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ന്യൂ റേഞ്ച് റോവറിന്റെയും ന്യൂ റേഞ്ച് റോവർ സ്‌പോർട്ടിന്റെയും വിജയകരമായ ലോഞ്ചും ഡിഫൻഡറിന് ലഭിച്ച മികച്ച പ്രതികരണവും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ കഴിഞ്ഞ വർഷത്തേക്കാൾ 88 ശതമാനം വളർച്ചയ്ക്ക് കാരണമായി.

അടുത്ത ആറ് മാസത്തേക്കുള്ളത് നിലവിലത്തെ ഓർഡർ ബുക്കിൽ ഉൾകൊള്ളുന്നു. മാസംതോറും ഇതിൽ സ്ഥിരമായ വർധനവും വ്യക്തമാണ്.

ജെഎൽആർ സർട്ടിഫൈഡ് പ്രീ-ഓൺഡ് ബിസിനസ്സ് 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 137 ശതമാനം വളർച്ചയും കൈവരിച്ചു. ഇത് ഇന്ത്യയിലെ ജെഎൽആർ ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും ഇക്വിറ്റിയും വ്യക്തമാക്കുന്നു.

ഈ വർഷം ഉൽ‌പ്പന്ന സംരംഭങ്ങളുടെ ശ്രദ്ധേയമായ ഒരു നിരയും കമ്പനിയ്ക്കുണ്ട്. റേഞ്ച് റോവർ വെലാറിന്റെ റിലീസാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

വാഹനത്തിന്റെ ബുക്കിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു.

X
Top