ആലുവ: ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദ വാർഷിക അറ്റാദായം എന്ന നേട്ടം കൈവരിച്ച് ഫെഡറൽ ബാങ്ക്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ഫെഡറൽ ബാങ്ക് 1056.69 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 953.82 കോടി രൂപയായിരുന്നത് 10.79% വർധന രേഖപ്പെടുത്തി. അടുത്തടുത്ത പാദങ്ങളിലായി 1,000 കോടി രൂപയിലധികം അറ്റാദായമെന്ന നേട്ടവും ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. വിവിധ മേഖലകളില്‍ കൈവരിച്ച മികച്ച വളര്‍ച്ചയാണ് അടുത്തടുത്ത പാദങ്ങളില്‍ 1000 കോടി രൂപയ്ക്കു മുകളില്‍ അറ്റാദായം നേടാന്‍ സഹായിച്ചതെന്ന് ഫെഡറൽ ബാങ്ക് എംഡി & സിഇഒ കെ.വി.എസ്. മണിയന് പറഞ്ഞു.
പ്രവര്‍ത്തനലാഭത്തിലും (ഓപ്പറേറ്റിംഗ് പ്രോഫിറ്റ്) ബാങ്കിനു മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 18.19 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1324.45 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 17.32% വര്‍ധിച്ച് 4,99,418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,32,868.43 കോടി രൂപയായിരുന്ന നിക്ഷേപം 2,69,106.59 കോടി രൂപയായി വര്‍ധിച്ചു. വായ്പാവിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
ബാങ്കിന്റെ ആകെ വായ്പ മുന്‍വര്‍ഷത്തെ 1,92,816.69 കോടി രൂപയില്‍നിന്ന് 2,30,312.24 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയില്‍ വായ്പകള്‍ 17.24% വര്‍ധിച്ച് 72,701.75 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.40% വര്‍ധിച്ച് 32,487 കോടി രൂപയും വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 24.34% വര്‍ധിച്ച് 24,493.35 കോടി രൂപയും കോര്‍പറേറ്റ് വായ്പകള്‍ 10.48% വര്‍ധിച്ച് 77,953.84 കോടി രൂപയുമായി. ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 19.26% വര്‍ധിച്ച് 19,121.18 കോടി രൂപയായി. അറ്റപലിശ വരുമാനം 15.11% വര്‍ധനയോടെ 2,367.23 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2,056.42 കോടി രൂപയായിരുന്നു.