ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ശക്തമായ അടിത്തറയും ന്യായമായ മൂല്യനിര്‍ണ്ണയവും; ബാങ്ക് നിഫ്റ്റിയുടേത് മാതൃകാപരമായ മുന്നേറ്റം

കൊച്ചി: യുഎസ് സമ്പദ്വ്യവസ്ഥയുടെ സോഫ്റ്റ് ലാന്‍ഡിംഗ് ആഖ്യാനം ആഗോള വിപണികളെ ഉത്തേജിപ്പിക്കുന്നു.ചന്ദ്രയാന്‍ 3യുടെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗ് ആഭ്യന്തര വിപണികളേയും പോസിറ്റീവാക്കി. ഈ സാഹചര്യത്തില്‍ വിപണി വികാരം ഉയര്‍ന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

യുഎസ് 10 വര്‍ഷത്തെ ബോണ്ട് വരുമാനം 14 ബിപി മുതല്‍ 4.19 ശതമാനം വരെ കുത്തനെ കുറഞ്ഞിട്ടുണ്ട്. ഡോളര്‍ ദുര്‍ബലമാകുകയും രൂപ ശക്തിപ്പെടുകയും ചെയ്യുന്നു.ഈ സാഹചര്യത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപ ഒഴുക്ക് പ്രതീക്ഷിക്കുകയാണ് വിജയകുമാര്‍.

പ്രത്യേകിച്ചും യുഎസ് സാമ്പത്തിക ഡാറ്റ ദുര്‍ബലമായ സാഹചര്യത്തില്‍. യുഎസ് മാനുഫാക്ചറിംഗ് പിഎംഐ 49 ല്‍ നിന്ന് 47 ആയാണ് കുറഞ്ഞത്. വിപണി സെന്റിമെന്റ്‌സുകള്‍ അതേസമയം ക്ഷണികമാണെന്ന് വിജയകുമാര്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയും കോര്‍പറേറ്റ് വരുമാനവുമാണ് സ്ഥായിയായ നേട്ടങ്ങളുണ്ടാക്കുന്നത്. ബാങ്ക് നിഫ്റ്റി ഇക്കാര്യത്തില്‍ മാതൃകാപരമാണ്.മികച്ച അടിത്തറയും ന്യായമായ മൂല്യനിര്‍ണ്ണവുമാണ് ബാങ്ക് നിഫ്റ്റിയെ നയിക്കുന്നത്.

X
Top