Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും; എകെജി മ്യൂസിയത്തിന് 3.50 കോടി

തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് 351.41 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചത്. ടൂറിസം മേഖല കുതിപ്പിലാണെന്ന് പറഞ്ഞ ധനമന്ത്രി ലക്ഷ്യം നവകേരള സൃഷ്ടിയാണെന്നും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ഹോട്ടൽ മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വരാൻ ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും.

ഇതിനു 300 കോടി നിക്ഷേപം വേണ്ടി വരും. പ്രാഥമിക ചെലവുകൾക്കായി 2 കോടി രൂപ വകയിരുത്തി. നാടുകാണി സഫാരി പാർക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി രൂപയാണ് അനുവദിച്ചത്. കോഴിക്കോട് ടൈഗർ സഫാരി പാർക്കും പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പൈതൃക പുരവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ എകെജി മ്യൂസിയത്തിനായി 3.50 കോടി രൂപയും മാറ്റിവച്ചു.

X
Top