ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വ്യാജ സിംകാർഡ്: നിയന്ത്രണം ഏർപ്പെടുത്തി ടെലികോം വകുപ്പ്

ന്യൂഡ‍ൽഹി: ഒരു തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കി നൽകുന്ന സിംകാർഡുകളുടെ എണ്ണം അഞ്ചാക്കി കുറച്ച് ടെലികോം വകുപ്പ്. ഇതുവരെ ഒമ്പത് സിം കാർഡുകൾ ഒരു ഐ.ഡിയിലൂടെ ലഭിക്കുമായിരുന്നു.

വ്യാജ സിംകാർഡുകളുടെ എണ്ണവും ഇതിലൂടെയുള്ള തട്ടിപ്പുകളും കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കെ.വൈ.സി.(നോ യു‌ർ കസ്റ്റമർ) മാനദണ്ഡങ്ങൾ പുതുക്കാൻ ടെലികോം വകുപ്പ് തീരുമാനിച്ചത്.

സിം കാർഡുകൾ നൽകുന്നതിന് രേഖകളുടെ ഡിജിറ്റൽ പതിപ്പ് പരിശോധിച്ചുറപ്പിക്കുക, സിം കാർഡുകൾ ദുരുപയോഗം ചെയ്താൽ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് വരാൻ പോകുന്നത്.

ടെലികോം അനലിറ്റിക്സ് ഫൊർ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (ടി.എ.എഫ്-സി.ഒ.പി) പോർട്ടൽ രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം ആരംഭിക്കാനും ടെലികോം വകുപ്പ് പദ്ധതിയിടുന്നുണ്ട്.

നിലവിൽ സജീവമായി പ്രവർത്തിക്കുന്ന ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ കൂടാതെ രാജസ്ഥാൻ, തെലങ്കാന, ജമ്മു ആൻ‌ഡ‌് കാശ്മീർ തുടങ്ങിയിടങ്ങളിലും മാനദണ്ഡങ്ങൾ കർശനമാക്കും.

ഓരോരുത്തരുടെയും പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും കൂടുതൽ മൊബൈൽ കണക്ഷനുകൾ ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നീക്കം.

സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസറ്റർ പോർട്ടലുമായി സംയോജിപ്പിക്കുന്നതിലൂടെ പദ്ധതി കൂടുതൽ കാര്യക്ഷമമാകും.

പുതിയ കെ.വൈ.സി മാനദണ്ഡങ്ങൾ റിസർവ് ബാങ്ക്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം മറ്റ് സർക്കാർ പ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ച് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് (എ.ഐ ആൻഡ് ഡി.ഇ.യു) വിഭാഗം ആറ് മാസത്തിനകം അറിയിക്കും.

സിഇഐആർ പോർട്ടൽ

ടെലികോം ഓപ്പറേറ്റർമാർക്ക് ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌ത മൊബൈൽ ഉപകരണങ്ങൾ പങ്കിടുന്നതിനുള്ള കേന്ദ്ര സംവിധാനം, ഒരു നെറ്റ്‌വർക്കിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഉപകരണങ്ങൾ ഉപകരണത്തിലെ സിം കാർഡ് മാറിയാലും മറ്റ് നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കില്ല.

പോർട്ടൽ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഉപകരണങ്ങളുടെ ആധികാരികത പരിശോധിക്കാനും മോഷ്ടിച്ച മൊബൈൽ ഉപകരണങ്ങൾ റിപ്പോർട്ടുചെയ്യാനും കഴിയും.

2019-ൽ ആരംഭിച്ച സി.ഇ.ഐ.ആർ പോർട്ടൽ കഴിഞ്ഞ മാസം രാജ്യത്തെ എല്ലാ വരിക്കാർക്കും ലഭ്യമാക്കി.

തട്ടിപ്പ് സിം കാർഡുകൾ തിരിച്ചറിയുന്നതിനും അവ ബ്ലോക്ക് ചെയ്യുന്നതിനുമായി, ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പ്രക്രിയ സർക്കാർ അവതരിപ്പിച്ചിരുന്നു.

നിലവിൽ 97 ശതമാനം സിം കാർഡുകളും നൽകുന്നതിന് രേഖകളുടെ ഡിജിറ്റൽ പതിപ്പ് പരിശോധിച്ചുറപ്പിച്ചിട്ടുണ്ട്.

X
Top