
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് വ്യൂസ് ലഭിച്ചപ്പോള്‍ കിട്ടിയ വരുമാനത്തിന് പുറമേ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കണ്ടെത്തിയ വരുമാന ശ്രോതസ്സായിരുന്നു ബ്രാന്‍ഡ് എന്‍ഡോര്‍സിംഗ് എന്നത്.
എന്നാല്‍ അതിനി തോന്നും പടി നടത്താനാവില്ല. ഇത്തരത്തില്‍ ഉത്പന്നത്തെ പറ്റി വിവരണം നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കി.
ഇതോടെ രാജ്യത്തെ 1,275 കോടി രൂപ മൂല്യം വരുന്ന എന്‍ഡോഴസ്‌മെന്റ് മാര്‍ക്കറ്റിന് ശക്തമായ നിയന്ത്രണം വരും. ഉപഭോക്തൃ സംരക്ഷണ ചട്ടം അനുസരിച്ചായിരിക്കണം ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യേണ്ടതെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തിലുണ്ട്.
വ്യക്തമായ ഭാഷ മാത്രമേ ഇത്തരം വീഡിയോ കണ്ടന്റില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
സ്വന്തമായി ഉപയോഗിച്ച് നോക്കി ഗുണനിലവാരം മനസിലാക്കാത്ത ഉത്പന്നങ്ങളെ എന്‍ഡോഴ്‌സ് ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്.
തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്നും, 50 ലക്ഷം രൂപ വരെ പിഴയടയ്‌ക്കേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ട് ഏതാനും നാളുകള്‍ക്ക് ശേഷമാണ് ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.