Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വൈദ്യുതി നിരക്ക് കൂട്ടണമെന്ന് റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: വൈദ്യുതിനിരക്ക് വർധിപ്പിക്കണമെന്ന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സർക്കാർ നിരക്കുവർധനയെ അനുകൂലിക്കുന്നില്ല.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും മുന്നോട്ട് പോവുക.

ഒക്ടോബർ അവസാനവാരം 2024-25 വർഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ച്‌ നവംബർ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ തയ്യാറെടുപ്പ്. അതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്.

തിരഞ്ഞെടുപ്പിനിടെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നുള്ളത് കൊണ്ടു തന്നെ ഈ ഘട്ടത്തില്‍ നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റെഗുലേറ്ററി കമ്മീഷൻ മുന്നോട്ട് വെച്ചാലും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കില്ല.

കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പൊതുജനാഭിപ്രായം കേട്ടശേഷം താരിഫ് അന്തിമമായി നിർണയിക്കുന്ന ഘട്ടത്തിലാണ് റെഗുലേറ്ററി കമ്മീഷൻ.

കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് ശരാശരി 4.45% നിരക്കുവർധനയാണ്. ഇതുകൂടാതെ വേനല്‍ക്കാലത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സമ്മർ താരിഫ് എന്ന നിർദേശവും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മർ താരിഫായി ഈടാക്കണമെന്നും ബോർഡ് ആവശ്യപ്പെടുന്നു. എന്നാല്‍, വൈദ്യുതി വകുപ്പ് അതിനോട് യോജിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.

പകല്‍സമയം വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

X
Top