ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ നിന്നും രേഖജുന്‍ജുന്‍വാല വെള്ളിയാഴ്ച നേടിയത് 240 കോടി രൂപ

ന്യൂഡല്‍ഹി: ഓഹരി വിപണിയുടെ തിരിച്ചുകയറ്റം വെള്ളിയാഴ്ച നിക്ഷേപകരെ ആശ്വാസം കൊള്ളിച്ചു. അതിന് മുന്‍പ് തുടര്‍ച്ചയായ എട്ട് ദിവസങ്ങളില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം നേരിട്ടിരുന്നു. ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി എന്നീ മൂന്ന് ടാറ്റ ഗ്രൂപ്പ് സ്റ്റോക്കുകള്‍ ഉയര്‍ന്നതോടെ ഏകദേശം 240 കോടി രൂപയാണ് പ്രമുഖ നിക്ഷേപ രേഖ ജുന്‍ജുന്‍വാല വെള്ളിയാഴ്ച മാത്രം സമ്പാദിച്ചത്.

ടൈറ്റന്‍ ഓഹരിയില്‍ നിന്നുള്ള നേട്ടം
ഡിസംബര്‍ പാദ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രേഖ ജുന്‍ജുന്‍വാലയുടെ പക്കല്‍ 4,58,95,970 ടൈറ്റന്‍ ഓഹരികളാണുള്ളത്. ഇത് ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ മൊത്തം അടച്ച മൂലധനത്തിന്റെ 5.17 ശതമാനമാണ്. വെള്ളിയാഴ്ച ടൈറ്റന്‍ ഓഹരി വില 41.05 രൂപയുടെ ഇന്‍ട്രാഡേ വര്‍ധന നേടി. ഇതോടെ രേഖ ജുന്‍ജുന്‍വാലയുടെ ടൈറ്റനില്‍ നിന്നുള്ള സമ്പാദ്യം 188.50 കോടി രൂപയായി ഉയര്‍ന്നു.

ടാറ്റ മോട്ടോഴ്‌സില്‍ നിന്നുള്ള നേട്ടം
ഡിസംബര്‍ പാദ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം 5,22,56,000 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാലയ്ക്ക് ടാറ്റ മോട്ടോഴ്‌സിലുള്ളത്. മൊത്തം 1.57 ശതമാനം പങ്കാളിത്തം. 7.40 രൂപയുടെ നേട്ടമാണ് സ്റ്റോക്ക് വെള്ളിയാഴ്ച സൃഷ്ടിച്ചത്. ഇതോടെ രേഖ ജുന്‍ജുന്‍വാലയ്ക്ക് ഓഹരിയില്‍ നിന്നും 38.66 കോടി രൂപ ലഭ്യമായി.

ഇന്ത്യന്‍ ഹോട്ടല്‍സ്
ഇന്ത്യന്‍ഹോട്ടല്‍സില്‍ 3,00,16,965 ഓഹരികളാണ് ജുന്‍ജുന്‍വാലയ്ക്കുള്ളത്. മൊത്തം ഓഹരി പങ്കാളിത്തം 2.11 ശതമാനം. വെള്ളിയാഴ്ച 3.85 രൂപയുടെ വളര്‍ച്ചയാണ് ഓഹരിയ്ക്കുണ്ടായത്. ഇതോടെ രേഖ ജുന്‍ജുന്‍വാലയ്ക്ക് 11.55 കോടി രൂപ നേട്ടമുണ്ടായി.

ഇതോടെ മൊത്തം സമ്പാദ്യം 240 കോടി രൂപയായി വളര്‍ന്നു.

X
Top