ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനി കമ്പനിയിൽ 26% പങ്കാളിത്തം നേടി റിലയൻസ്

മുംബൈ: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ രണ്ട് അതി സമ്പന്നരായ മുകേഷ് അംബാനിയും, ഗൗതം അദാനിയും കൈ കോർത്തു. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ, റിലയൻസ് ഇൻ‍ഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും നേരിട്ടുള്ള ഇടപാടാണ് നടത്തിയത്.

അദാനി പവറിന്റെ സബ്സിഡിയറിയായ മാഹൻ എനെർജെൻ എന്ന കമ്പനിയുടെ അഞ്ച് കോടി ഓഹരികൾ (26% ഓഹരികൾ) റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. 50 കോടിയിലധികം രൂപയുടെ ഇടപാടാണ് ഇത്. എക്സ്ചേഞ്ച് ഫയലിങ്ങിലാണ് റിലയൻസ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

മാഹൻ എനെർജെൻ എന്ന കമ്പനിയുടെ 26% ഓഹരികൾ സ്വന്തമാക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ റിലയൻസ് അറിയിച്ചിരുന്നു. 2005ൽ സ്ഥാപിതമായ മാഹൻ എനർജി, മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ തെർമൽ പവർ പ്ലാന്റ് ഓപ്പറേറ്റ് ചെയ്യുന്നു. മുമ്പ് എസ്സാർ പവർ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ പ്ലാന്റിന്റെ ശേഷി 1200MW ആണ്.

ഈ പ്ലാന്റ് അദാനി പവർ 2022 മാർച്ചിൽ 4,250 കോടി രൂപയ്ക്കാണ് സ്വന്തമാക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ മാഹൻ എനർജിയുടെ വരുമാനം 2,730.68 കോടി രൂപയായിരുന്നു. 2022 ൽ കമ്പനി 1,393.59 കോടി രൂപയും, 2021ൽ 692 കോടി രൂപയുമാണ് വരുമാനമായി നേടിയത്.

മാഹൻ എനർജിയുടെ ഊർജ്ജോല്പാദന ശേഷി 4,400MW എന്ന നിലയിലേക്ക് വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് 30,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. ഈ പ്ലാന്റിൽ നിന്ന് 500MW വൈദ്യുതി ഉപയോഗിക്കാനുള്ള കരാറാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയിരിക്കുന്നത്.

ഫോബ്സ് റിപ്പോർട്ടുകൾ പ്കരാരം, ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. ലോകത്തിലെ അതിസമ്പന്നരിൽ അദ്ദേഹത്തിന് 11ാം സ്ഥാനമാണുള്ളത്. 122.8 ബില്യൺ ഡോളറാണ് ആസ്തി. അതേ സമയം ഇന്ത്യയിലെ രണ്ടാമത്തെ അതി സമ്പന്നനാണ് ഗൗതം അദാനി.

ലോകത്തിലെ സമ്പന്നരിൽ 20ാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ ആസ്തി 84.4 ബില്യൺ ഡോളറാണ്. നിലവിൽ അംബാനിയുടെയും, അദാനിയുടെയും കമ്പനികൾ ഇന്ത്യയിലെ ഹരിതോർജ്ജ മേഖലയിൽ വലിയ നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

X
Top