ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

യുഎസ് കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ റീട്ടെയിൽ നിക്ഷേപം വർധിപ്പിച്ചുകൊണ്ട് വിവിധ മേഖലകളിലുടനീളം അതിന്റെ പ്രവർത്തനം വികസിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കമ്പനി കഴിഞ്ഞ ദിവസം യുഎസ് ആസ്ഥാനമായുള്ള ‘സ്കൈട്രാൻ’ എന്ന പോഡ് ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഓഹരികൾ ഏറ്റെടുത്തു.

സ്കൈട്രാനിൽ 123 കോടി രൂപ അധികമായി നിക്ഷേപിച്ചതിലൂടെ റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയിലെ അവരുടെ ഓഹരി പങ്കാളിത്തം 63 ശതമാനമായി ഉയർത്തി. 2021 ഫെബ്രുവരിയിൽ, റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്സ് 26.76 മില്യൺ ഡോളർ നിക്ഷേപത്തോടെ സ്കൈട്രാന്റെ 54.46% ഓഹരി സ്വന്തമാക്കിയിരുന്നു.

യാത്രാക്ലേശം പരിഹരിക്കുന്നതിനായി പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് സ്കൈട്രാൻ. അതേസമയം തിങ്കളാഴ്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 1.09 ശതമാനം ഉയർന്ന് 2,526.15 രൂപയിലെത്തി.

X
Top