Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റിലയൻസ് എജിഎം: 5 ജി, ഗ്രീൻ എനർജി, ജിയോ പ്ലാറ്ഫോം എന്നിവയിൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത

മുംബൈ: പലപ്പോഴും അപ്രതീക്ഷിതമായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയ ചരിത്രമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റേത്. അതിനാൽ തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) വാർഷിക പൊതുയോഗം (എജിഎം) എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഇപ്പോൾ പരമ്പരാഗതവും പുതിയതുമായ മേഖലകളിൽ സാന്നിധ്യമുള്ള കമ്പനി അതിന്റെ 5 ജി, ഗ്രീൻ എനർജി, ജിയോ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

എജിഎമ്മിലെ പ്രധാന പ്രഖ്യാപന സാധ്യതകൾ എന്തൊക്കെ? ചുരുക്കത്തിൽ:

5G: അടുത്തിടെ നടന്ന 5G സ്‌പെക്‌ട്രം ലേലത്തിൽ റിലയൻസ് 88,000 കോടി രൂപയുടെ സ്‌പെക്‌ട്രം സ്വന്തമാക്കിയിരുന്നു, ഈ സുപ്രധാന സ്‌പെക്‌ട്രം എങ്ങനെ ധനസമ്പാദനം നടത്താമെന്നതിലായിരിക്കും റിലയൻസിന്റെ പ്രധാന ശ്രദ്ധ. വരിക്കാരുടെ എണ്ണത്തിൻെറയും വരുമാനത്തിന്റെയും കാര്യത്തിൽ കമ്പനി മുൻ പന്തിയിലായതിനാൽ മുന്നോട്ടുള്ള വഴി കൂടുതൽ “എന്റർപ്രൈസ്-ഫോക്കസ്” ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ, 5G റോൾഔട്ട് പ്ലാനുകളെ കുറിച്ച് കമ്പനി പ്രഖ്യാപനങ്ങൾ നടത്തും.

ഗ്രീൻ എനർജി: ഫാക്ടറികൾ സ്ഥാപിക്കുന്നതിനും മൂല്യ ശൃംഖലയിലുടനീളം സാന്നിധ്യമുണ്ടാക്കുന്നതിനുമായി 10 ബില്യൺ ഡോളറിന്റെ നിക്ഷേപമായിരുന്നു കഴിഞ്ഞ വർഷം ഈ മേഖലയിൽ കമ്പനി പ്രഖ്യാപിച്ചത്. കൂടാതെ 2022 സാമ്പത്തിക വർഷത്തിൽ ബിസിനസ്സ് മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കലുകളും തന്ത്രപരമായ പങ്കാളിത്തങ്ങളും കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിനാൽ അംബാനി അടുത്ത ഘട്ടത്തിന്റെ രൂപരേഖയും ഒരുപക്ഷെ ഹൈഡ്രജൻ സംഭരണവുമായി ബന്ധപ്പെട്ട പദ്ധതികളും വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

കെമിക്കൽ സംയുക്ത സംരംഭം: ഈ വർഷമാദ്യം യുഎഇയിൽ 2 ബില്യൺ ഡോളറിന്റെ TA’AZIZ കെമിക്കൽ സംയുക്ത സംരംഭത്തിനായി കമ്പനി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. ഈ പദ്ധതിയുടെ നില സംബന്ധിച്ച അപ്‌ഡേറ്റ് എജിഎമ്മിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

ജിയോ പ്ലാറ്റ്‌ഫോമുകൾ: അഗ്രികൾച്ചർ, എഡ്‌ടെക് തുടങ്ങിയ മേഖലകളിലുടനീളം സാന്നിധ്യമുണ്ടാകാനും, ഇതിനെ ഒരു മാർക്കറ്റ് പ്ലേസായി സൃഷ്ടിക്കാനുമുള്ള പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. കൂടാതെ ഇത് 5G സേവനങ്ങളുടെ റോളൗട്ടുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ വിഭാഗത്തിൽ വലിയ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.

എണ്ണ പര്യവേക്ഷണവും ശുദ്ധീകരണവും: ഈ വിഭാഗത്തിലെ കമ്പനിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം, റീട്ടെയിൽ ബിസിനസുകളുടെ ലിസ്റ്റിംഗ് ഉടൻ ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനാൽ ഇതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങൾ ഇന്നത്തെ വാർഷിക പൊതുയോഗത്തിൽ ഉണ്ടായേക്കുമെന്ന് കരുതുന്നു.

X
Top