Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റിലയൻസ് കെ വി കാമത്തിനെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു

മുംബൈ: കെ വി കാമത്തിനെ കമ്പനിയുടെ ബോർഡിൽ സ്വതന്ത്ര ഡയറക്ടറായി നിയമിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 74 കാരനായ കാമത്തിനെ അഞ്ച് വർഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി നിയമിച്ചതായി സ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

1971-ൽ ഐസിഐസിഐയിൽ ചേർന്ന് തന്റെ കരിയർ ആരംഭിച്ച ഒരു ഇന്ത്യൻ ബാങ്കറാണ് ഐഐഎം അഹമ്മദാബാദിൽ നിന്നുള്ള എംബിഎ ബിരുദധാരിയായ കുന്ദാപൂർ വാമൻ കാമത്ത്. തുടർന്ന് 1988-ൽ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിലേക്ക് (എഡിബി) മാറിയ അദ്ദേഹം അവിടെ വിവിധ ചുമതലകൾ വഹിച്ചു. പിന്നീട് 1996-ൽ ബാങ്കിൽ തിരിച്ചെത്തിയ അദ്ദേഹം ഐസിഐസിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി സേവനമനുഷ്ഠിച്ചു.

കെ വി കാമത്തിന്റെ നേതൃത്വത്തിൽ ഐസിഐസിഐ ഇന്ത്യയിലെ ബാങ്കിംഗ്, ഇൻഷുറൻസ്, അസറ്റ് മാനേജ്‌മെന്റ് എന്നിവയിലുടനീളമുള്ള വൈവിധ്യമാർന്ന, സാങ്കേതികവിദ്യാധിഷ്ഠിത സാമ്പത്തിക സേവന ഗ്രൂപ്പായി രൂപാന്തരപ്പെട്ടു. 2009-ൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വിരമിച്ച അദ്ദേഹം 2015 വരെ ഐസിഐസിഐ ബാങ്കിന്റെ ചെയർമാനായി തുടർന്നു.

ഐസിഐസിഐയിലെ തന്റെ സേവനത്തിനുശേഷം, കാമത്ത്, ബ്രിക്‌സ് രാജ്യങ്ങളിലെ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ മേധാവി, ഇൻഫോസിസിന്റെ ചെയർമാൻ, 20,000 കോടി രൂപയുടെ വികസന ധനകാര്യ സ്ഥാപനമായ നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് (NaBFID) എന്നിവയുടെ ചെയർപേഴ്‌സൺ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചു.

2010 മുതൽ ഹൂസ്റ്റൺ ആസ്ഥാനമായുള്ള ഓയിൽ സർവീസ് കമ്പനിയായ ഷ്‌ലംബർഗർ, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിർമ്മാതാവായ ലുപിൻ എന്നിവയുടെ ബോർഡുകളിൽ സ്വതന്ത്ര ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

X
Top