
മുംബൈ: ബൈൻഡിംഗ് ബിഡുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് ക്യാപിറ്റലിന്റെ ലേലക്കാർ. കമ്പനിയുടെ പ്രമുഖ ബിഡറായ പിരാമൽ ഫിനാൻസ് 12 ആഴ്‌ച നീട്ടാൻ ആവശ്യപ്പെട്ടപ്പോൾ മറ്റൊരു ലേലക്കാരനായ അഡ്വെന്റ് 2023 ജനുവരി 30 വരെ സമയം തേടിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇവർക്ക് പുറമെ ബൈൻഡിംഗ് ബിഡുകൾ ഫയൽ ചെയ്യുന്നതിനായി നിശ്ചയിച്ച സമയത്തിന്റെ സമാനമായ വിപുലീകരണം ആവശ്യപ്പെട്ട് മറ്റ് ബിഡർമാരായ ഇൻഡസ്ഇൻഡ്, ഓക്‌ട്രീ, സൂറിച്ച് എന്നിവർ. ഇവ യഥാക്രമം 8 ആഴ്‌ച,10 ആഴ്‌ച,12 ആഴ്‌ച എന്നിങ്ങനെ സമയം നീട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സമയം അനുസരിച്ച് ബൈൻഡിംഗ് ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 29 ആണ്.
കടക്കാർക്കുള്ള മൂല്യം പരമാവധി വർദ്ധിപ്പിക്കുന്നതിനും ആർസിഎപി അസറ്റുകൾക്ക് പരമാവധി ബൈൻഡിംഗ് ബിഡ്ഡുകൾ ഉറപ്പാക്കുന്നതിനുമുള്ള സമയ വിപുലീകരണം തീരുമാനിക്കാൻ സിഒസി വരും ആഴ്ചയിൽ യോഗം ചേരും. കൂടാതെ എൻസിഎൽടിയിൽ കമ്പനിയുടെ അന്തിമ റെസല്യൂഷൻ പ്ലാൻ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2022 നവംബർ 1 ആണ്.
റിലയൻസ് ക്യാപിറ്റലിന് ഓപ്ഷൻ-1 പ്രകാരം 6 ബിഡുകൾ ലഭിച്ചിരുന്നു. ടോറന്റ്, ഇൻഡസ്ഇൻഡ്, ഓക്‌ട്രീ, കോസ്‌മിയ ഫിനാൻഷ്യൽ, ഓതം ഇൻവെസ്റ്റ്‌മെന്റ്, ബി റൈറ്റ് റിയൽ എസ്റ്റേറ്റ് എന്നിവയാണ് റിലയൻസ് ക്യാപിറ്റലിനായി ബിഡ് സമർപ്പിച്ച കമ്പനികൾ.