ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

റിലയൻസ് ക്യാപിറ്റൽ ഇടപാടിന് ഹിന്ദുജയ്ക്ക് കൂടുതൽ സമയം

മുംബൈ: അനിൽ അംബാനിക്കും, റിലയൻസ് ക്യാപിറ്റൽ നിക്ഷേപകർക്കും ആശ്വസിക്കാം. പാപ്പരായ റിലയൻസ് ക്യാപിറ്റലിനായുള്ള റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഹിന്ദുജ ഗ്രൂപ്പിന് കൂടുതൽ സാവകാശം അനുവദിച്ചു.

ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള IndusInd International Holdings (IIHL)ന് ആണ് ഓഗസ്റ്റ് 10 വരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) സവകാശം അനുവദിച്ചത്.

അതേസമയം ജൂലൈ 31ന് മുമ്പ് 2,750 കോടി രൂപ ഇക്വിറ്റി കോംപോണന്റ് ആയി എസ്‌ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ജസ്റ്റിസ് വീരേന്ദ്രസിംഗ് ജി ബിസ്റ്റിന്റെയും, പ്രഭാത് കുമാറിന്റെയും നേതൃത്വത്തിലുള്ള ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.

ഇക്വിറ്റി വഴി 2,750 കോടി രൂപയും, വായ്പ വഴി 7,300 കോടി രൂപയും വഴി റെസല്യൂഷൻ പ്ലാൻ പൂർത്തിയാക്കാനാണ് ഐഐഎച്ച്എല്ലിന്റെ നീക്കം. ഇതിൽ വായ്പ തരപ്പെടുത്തുന്നതിലെ കാലതാമസമാണ് വെല്ലുവിളി.

2024 ഫെബ്രുവരി 27-ന്, റിലയൻസ് ക്യാപിറ്റലിനായുള്ള ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനത്തിന്റെ 9,650 കോടി രൂപയുടെ റെസല്യൂഷൻ പ്ലാന് എൻസിഎൽടി അംഗീകരിച്ചിരുന്നു. എന്നാൽ നിർദേശിച്ച സമയത്തിനുള്ള ഇടപാടിനുള്ള വായ്പ കണ്ടെത്താൻ ഐഐഎച്ച്എല്ലിനു സാധിച്ചില്ല. തുടർന്നാണ് സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം കമ്പനി ഉന്നയിച്ചത്.

നിലവിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന തുക നീക്കിയ കാലയളവിനു ശേഷം ക്രെഡിറ്റേഴ്‌സ് കമ്മിറ്റിക്ക് (സിഒസി) പോകുമെന്നു എൻസിഎൽടി മുംബൈ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കുന്നതിന് 8,000 കോടി രൂപ നൽകാനുള്ള മെയ് 27 ലെ സമയപരിധി നീട്ടുന്നതിനുള്ള അപേക്ഷയാണ് ട്രിബ്യൂണൽ പരിഗണിച്ചത്. റെഗുലേറ്ററി അംഗീകാരങ്ങളും മറ്റും വൈകുന്നതായിരുന്നു സമയപരിധി നീട്ടണമെന്ന ആവശ്യത്തിനുള്ള കാരണമായി ഹിന്ദുജ ഉയർത്തിയത്.

റിലയൻസ് ക്യാപിറ്റലിനായുള്ള ലേലത്തിൽ 9,661 കോടി രൂപയുടെ ഏറ്റവും ഉയർന്ന ക്യാഷ് ഓഫർ നടത്തിയത് ഐഐഎച്ച്എൽ ആയിരുന്നു. ഇതിന് വായ്പക്കാരുടെ 99 ശതമാനം വോട്ടുകൾ നേടാനായിരുന്നു.

റിലയൻസ് ക്യാപിറ്റലിന് കടം കൊടുത്തവർക്കു പോകേണ്ട 500 കോടി രൂപ ക്യാഷ് ബാലൻസും ബിഡിൽ ഉൾപ്പെടുന്നു. ഇതോടെ മൊത്തത്തിലുള്ള വീണ്ടെടുക്കൽ 10,200 കോടി രൂപയായി അല്ലെങ്കിൽ 16,000 കോടി രൂപയുടെ പ്രിൻസിപ്പൽ സെക്യൂർഡ് കടത്തിൽ നിന്ന് 65 ശതമാനമായി ഉയർന്നു.

ടോറന്റ് ഗ്രൂപ്പ് ഫയൽ ചെയ്ത രണ്ടാമത്തെ ഇ-ലേലത്തെ ചോദ്യം ചെയ്യുന്ന ഒരു കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നതും വിസ്മരിക്കരുത്. ഇതും തീർപ്പാക്കേണ്ടതുണ്ട്.

X
Top