മുംബൈ: മുന്‍ നിര കമ്പനികളില്‍ ആദ്യ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,67,602.73 കോടി രൂപ കുറഞ്ഞു. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. കമ്പനിയുടെ മൂല്യം 76,821.01 കോടി രൂപ ഇടിഞ്ഞ് 17,65,173.47 കോടിയാവുകയായിരുന്നു.
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 686.83 പോയിന്റ് അഥവാ 1.09 നഷ്ടപ്പെടുത്തി.മുന്‍നിര കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് ഭാരതി എയര്‍ടെല്‍ ,ഐസിഐസിഐ ബാങ്ക് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എംക്യാപ്) 53,641.69 രൂപ കുറഞ്ഞ് 12,04,797.55 കോടി രൂപയായപ്പോള്‍, ഇന്‍ഫോസിസ് 29,330.33 കോടി ഇടിഞ്ഞ് 6,60,184.76 കോടിയിലെത്തി.
ഭാരതി എയര്‍ടെല്‍ 7705.08 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. കമ്പനിയുടെ നിലവിലെ മൂല്യം 4,64,529.84 കോടി രൂപ. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 104.62 കോടി രൂപ കുറഞ്ഞ് 6,49,102.84 കോടി രൂപയായി.
അതേസമയം, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 24,882.17 കോടി രൂപ കൂട്ടി, വിപണി മൂല്യം 639370.77 ആയി ഉയര്‍ത്തുകയും ചെയ്തു. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 13,493.73 കോടി രൂപ ഉയര്‍ന്ന് 9,09,600.11 കോടി രൂപയായും അദാനി എന്റര്‍പ്രൈസസിന്റെ മൂല്യം 8,475.91 കോടി രൂപ ഉയര്‍ന്ന് 4,55,521.65 കോടി രൂപയായും ഉയര്‍ന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 7,942.90 കോടി രൂപ മെച്ചപ്പെട്ട് 5,50,157.69 കോടി രൂപയായപ്പോള്‍ എച്ച്ഡിഎഫ്സി 1,129.55 കോടി രൂപ നേട്ടത്തില്‍ 4,86,755.77 കോടി രൂപയായി. ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്യുഎല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.