രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റിലയന്‍സിന്റെ ഒന്നാം ത്രൈമാസഫലം ജൂലായ്‌ 19ന്‌

മുംബൈ: വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 19ന്‌ പ്രഖ്യാപിക്കും.

2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 18,951 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ രണ്ട്‌ ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 19,299 കോടി രൂപയായിരുന്നു മുന്‍വര്‍ഷം നാലാം ത്രൈമാസത്തിലെ ലാഭം.

11 ശതമാനം വരുമാന വളര്‍ച്ചയാണ്‌ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ കമ്പനി കൈവരിച്ചത്‌. 2.4 ലക്ഷം കോടി രൂപയാണ്‌ നാലാം ത്രൈമാസത്തിലെ വരുമാനം.

2.16 ലക്ഷം കോടി രൂപയായിരുന്നു മുന്‍വര്‍ഷം നാലാം ത്രൈമാസത്തിലെ വരുമാനം. നാലാം ത്രൈമാസ ഫലം പുറത്തു വന്നതിനു ശേഷം ഇതുവരെ ഏകദേശം പത്ത്‌ ശതമാനമാണ്‌ റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം.

റിലയന്‍സിന്റെ ഓഹരി വില ജനുവരി മുതല്‍ 22 ശതമാനമാണ്‌ ഉയര്‍ന്നത്‌. നിഫ്‌റ്റിയേക്കാള്‍ മികച്ച പ്രകടനമാണ്‌ റിലയന്‍സ്‌ ഈ വര്‍ഷം കാഴ്‌ച വെച്ചത്‌. 12 ശതമാനമാണ്‌ നിഫ്‌റ്റിയില്‍ ഈ വര്‍ഷമുണ്ടായ മുന്നേറ്റം.

ഓഗസ്റ്റില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ യോഗത്തില്‍ ടെലികോം സബ്‌സിഡറിയായ റിലയന്‍സ്‌ ജിയോയുടെ ലിസ്റ്റിംഗ്‌ സംബന്ധിച്ച്‌ മുകേഷ്‌ അംബാനി സൂചന നല്‍കുമെന്നാണ്‌ അഭ്യൂഹം.

റിലയന്‍സ്‌ ജിയോ 2025ല്‍ ഐപിഒ നടത്തിയേക്കുമെന്നും 9.3 ലക്ഷം കോടി രൂപയായിരിക്കും ഐപിഒയുടെ മൂല്യമെന്നും ആഗോള ബ്രോക്കറേജ്‌ ആയ ജെഫ്‌റീസ്‌ വിലയിരുത്തുന്നു.

X
Top