മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റ നഷ്ടം 66.11 കോടി രൂപയായി കുറഞ്ഞതായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർഇൻഫ്ര) ശനിയാഴ്ച അറിയിച്ചു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 95.15 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അവലോകന പാദത്തിലെ മൊത്തം ഏകീകൃത വരുമാനം മുൻവർഷത്തെ 4,623കോടിയിൽ നിന്ന് 6,349 കോടി രൂപയായി ഉയർന്നു. അതേസമയം കമ്പനിയുടെ ഈ കാലയളവിലെ മൊത്തം ചെലവ് 6,714.42 കോടി രൂപയായി വർധിച്ചു. ഉയർന്ന പ്രവർത്തനക്ഷമതയുടെ പിൻബലത്തിൽ ഡൽഹി ഡിസ്‌കോമുകളിൽ നിന്നുള്ള ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) നഷ്ടം 8 ശതമാനത്തിൽ താഴെയാണെന്ന് കമ്പനി അറിയിച്ചു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ അതിന്റെ എസ്പിവികൾ മുഖേന മുംബൈയിലെ ഒരു മെട്രോ റെയിൽ പ്രോജക്റ്റ്, ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ (BOT) അടിസ്ഥാനത്തിൽ ഒമ്പത് റോഡ് പ്രോജക്ടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഒരു പോർട്ട്ഫോളിയോ നടപ്പിലാക്കിയിട്ടുണ്ട്.