Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ദാമോദർ വാലി കോർപ്പറേഷനിൽ നിന്ന് റിലയൻസ് ഇൻഫ്രക്ക് 595 കോടി രൂപ ലഭിക്കും

മുംബൈ: റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (റിലയൻസ് ഇൻഫ്രാ) ജൂലൈ 31 നകം ദാമോദർ വാലി കോർപ്പറേഷനിൽ (ഡിവിസി) നിന്ന് 595 കോടി രൂപ ലഭിക്കും. മെയ് 31-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് അനുസൃതമായി, 595 കോടി രൂപ പണമായും 303 കോടി രൂപ ബാങ്ക് ഗ്യാരന്റിയായും നിക്ഷേപിക്കാനുള്ള നിർദ്ദേശം ഡിവിസി പാലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡിവിസി ചെയർമാൻ ഉറപ്പ് നൽകിയിരുന്നു. റിലയൻസ് ഇൻഫ്രയും ഡിവിസിയും തമ്മിലുള്ള ഒരു മധ്യസ്ഥ തർക്കമാണ് ഈ വിഷയത്തിന്റെ ഉത്ഭവം, ഈ വിഷയത്തിൽ റിലയൻസ് ഇൻഫ്രയ്ക്ക് അനുകൂലമായിയാണ് കോടതി വിധി ഉണ്ടായത്.

ജൂലൈ 31-നകം 898 കോടി രൂപയുടെ അവാർഡ് തുക നിശ്ചിത രീതിയിൽ നിക്ഷേപിക്കാൻ മേയ് 31-ലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിവിസി ബാധ്യസ്ഥനാണ്. 595 കോടി രൂപ പണമായും 303 കോടി രൂപ ബാങ്ക് ഗ്യാരന്റി വഴിയും നൽകണമെന്ന ഏപ്രിൽ 25 ലെ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നതിൽ ഡിവിസി പരാജയപ്പെട്ടതിനാൽ ഡിവിസി ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ റിലയൻസ് ഇൻഫ്ര ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി ഉൽപ്പാദനം, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, പ്രതിരോധം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

X
Top