Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റിലയൻസ് എജിഎം: ജിയോ 5ജി സേവനങ്ങൾ ദീപാവലിയോടെ അവതരിപ്പിക്കുമെന്ന് മുകേഷ് അംബാനി

മുംബൈ: റിലയൻസ് ജിയോ ദീപാവലിയോടെ രാജ്യത്ത് 5G സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ചൈനയ്ക്കും യു‌എസ്‌എയ്ക്കും മുമ്പായി ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ-പവർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റാൻ കമ്പനി ഉദ്ദേശിക്കുന്നതായും. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ ഒന്നിലധികം പ്രധാന നഗരങ്ങളിൽ ദീപാവലിയോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും 45-ാമത് എജിഎമ്മിൽ അംബാനി പ്രഖ്യാപിച്ചു.

തുടർന്ന് 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും 5G സേവനങ്ങൾ വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. മിക്ക ഓപ്പറേറ്റർമാരും നോൺ-സ്റ്റാൻഡലോൺ 5G എന്ന് വിളിക്കപ്പെടുന്ന 5G യുടെ ഒരു പതിപ്പ് വിന്യസിക്കുന്നെന്നും. ഈ സമീപനം നാമമാത്രമായി 5G ലോഞ്ച് ക്ലെയിം ചെയ്യാനുള്ള തിടുക്കത്തിലുള്ള മാർഗമാണെന്നും. എന്നാൽ ഇതിന് വിപരീതമായി ജിയോ 5G യുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിക്കുമെന്നും, അത് തങ്ങളുടെ 4G സാങ്കേതികവിദ്യയെ ആശ്രയിക്കുന്നില്ലെന്നും അംബാനി പറഞ്ഞു.

5G ലേലത്തിൽ റിലയൻസ് ജിയോ 880.78 ബില്യൺ രൂപയ്ക്ക് 24,740 മെഗാഹെർട്‌സ് എയർവേവുകൾ വാങ്ങിയപ്പോൾ എതിരാളികളായ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും യഥാക്രമം 430.8 ബില്യൺ രൂപ 188 ബില്യൺ രൂപ എന്നിങ്ങനെയാണ് ഇതിനായി ചെലവഴിച്ചത്. ഇന്ത്യയിലുടനീളം ലോകത്തിലെ ഏറ്റവും നൂതനമായ 5G നെറ്റ്‌വർക്ക് പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച 1,000 നഗരങ്ങൾക്കായി 5G കവറേജ് പ്ലാൻ തയ്യാറായതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

X
Top