ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2,500 തൊഴിൽ അവസരങ്ങളുമായി ജിയോ; കേരളത്തിലെ ടെലികോം മേഖലയിൽ പാ‍ർട്‍ടെം ജോലി

പുതുതലമുറയിലെ യുവാക്കൾക്കായി പാർട്ട് ടൈെം തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ജിയോ(Jio).
പുതു തലമുറയിലെ യുവാക്കൾക്ക് കൂടുതൽ ഫ്ലെക്സിബിൾ ആയ വർക്ക് കൾച്ചർ ആണ് ജിയോ ഓഫർ ചെയ്യുന്നത്.

വാരാന്ത്യത്തിലോ മറ്റ് ഫ്രീ ടൈമുകളിലോ ചെയ്യാൻ സാധിക്കുന്ന കണക്റ്റിവിറ്റി അഡ്വൈസർ(Connectivity Adviser) എന്ന പുതിയ ജോലി സാധ്യതയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാനത്തുടനീളം 2,500 അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജിയോയുടെ പാർട്ണർ കമ്പനികളുമായി ചേർന്നായിരിക്കും കണക്റ്റിവിറ്റി അഡ്വൈസർമാർ ജോലി ചെയ്യേണ്ടത്.

അവരവരുടെ താമസ സ്ഥലത്തിനടുത്തോ തെരഞ്ഞെടുക്കന്ന സ്ഥലത്തോ ജോലി ചെയ്യാവുന്നതുമായ ഒരു പാർട്ട് ടൈം തൊഴിൽ ഓപ്ഷനാണ് കണക്റ്റിവിറ്റി അഡ്വൈസർ എന്ന റോൾ.

പ്രൊഫഷണൽ പരിശീലനവും തൊഴിൽ പരിചയവും നേടാനുള്ള അവസരവും ലഭിക്കും. ടാർജറ്റുകൾ കൈവരിക്കുന്നതിനുള്ള സമ്മർദ്ദമില്ലാതെ പ്രതിമാസം 15,000 രൂപ വരെ സമ്പാദിക്കാനാകും.

പരമ്പരാഗത സെയിൽസ് റോളുകളുമായി ബന്ധപ്പെട്ട സമ്മർദ്ദമില്ലാതെ സൗകര്യ പ്രദമായി ജോലി ചെയ്ത് വരുമാനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും കണക്റ്റിവിറ്റി അഡ്വൈസറുടെ റോൾ ആകർഷണീയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ടെലികോം രംഗത്തെ പുതിയ ആശയം
ജിയോ അവതരിപ്പിച്ച കണക്‌ടിവിറ്റി അഡ്വൈസേഴ്‌സ് എന്ന ആശയം ടെലികോം വ്യവസായത്തിലെ ഒരു പുതിയ സമീപനമാണ്. ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഡിജിറ്റൽ ഉൽപ്പന്നങ്ങളും പ്ലാനുകളും തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിൽ ഈ ഉപദേഷ്ടാക്കൾ പ്രധാന പങ്കുവഹിക്കും.

ഉപഭോക്താക്കൾക്ക് ജിയോ നൽകുന്ന വൈവിധ്യമാർന്ന ഓപ്ഷനുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കാനുമാകും. ജിയോയുടെ പാർട്ണർ കമ്പനികളുമായി ചേർന്നായിരിക്കും കണക്റ്റിവിറ്റി അഡ്വൈസർമാർ വർക്ക് ചെയ്യേണ്ടതെന്ന് ജിയോ അധികൃതർ പറയുന്നു.

യുവാക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാം
പ്രൊഫഷണൽ പരിശീലനം ജിയോ നൽകും. ഡിജിറ്റൽ,ടെലികോം, ഡാറ്റ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കളെ സമീപിക്കാൻ പരിശീലനം സഹായകരമാകും.

വിദ്യാർത്ഥികൾക്ക് പോലും അധിക വരുമാനം കണ്ടെത്താൻ പദ്ധതി സഹായകരമാകും. യുവാക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും പ്രവൃത്തിപരിചയവും ലഭിക്കുന്ന പദ്ധതിയാണിത്.

കോർപ്പറേറ്റ് സെയിൽസ് ലോകത്തേക്കുള്ള പരിശീലനവും ലഭിക്കും. സംരംഭം കേരളത്തിലെ വിദ്യാർത്ഥികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ ഗുണപ്രദമാകും.

X
Top