രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എയ‍ർടെല്ലിൻെറയും വോഡഫോണിൻെറയും 2ജി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ

യർടെല്ലിൻെറയും വോഡഫോണിൻെറ 2ജി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ. ബജറ്റ് ഫോണായ ജിയോഫോൺ പ്രൈമ വിപണിയിൽ എത്തി.

2,599 രൂപക്ക് 4ജി ഫോൺ ലഭ്യമാകും. 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനിൽ 23 ഭാഷകൾ സപ്പോർട്ട് ചെയ്യും. വീഡിയോ കോൾ ചെയ്യാൻ മാത്രമല്ല യുട്യൂബ്, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയെല്ലാം ഉപയോഗിക്കാൻ ആകുന്ന ഫോണിൽ ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റും ലഭ്യമാകും.

Kai-OS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫോൺ പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് ഇലക്ട്രോണിക്സ്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.

ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ എന്നീ വിനോദ ആപ്പുകൾ ഇതിലുണ്ടാകും. ജിയോ പേ വഴിയുള്ള യു പിഐ പേയ്‌മെന്റുകളും ഫോൺ ഉപയോഗിച്ച് ചെയ്യാം. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോഫോൺ പ്രൈമ പ്രദർശിപ്പിച്ചിരുന്നു.

2ജി വരിക്കാരെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുകയും കൂടുതൽ ഉപഭോക്താക്കളെ നേടുകയുമാണ് ജിയോ ലക്ഷ്യമിടുന്നത്. ഏകദേശം 25 കോടി ജനങ്ങൾ ഇപ്പോഴും ഇന്ത്യയിൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചന.

ഭാരതി എയർടെല്ലിൻെറ മൊബൈൽ വരുമാനത്തിന്റെ അഞ്ച് ശതമാനം എൻട്രി ലെവലിൽ നിന്നാണ്. വോഡ ഐഡിയയുടെ 30 ശതമാനവും ഫീച്ചർ ഫോൺ സെഗ്‌മെന്റിൽ നിന്നാണ് എന്നാണ് കണക്കാക്കുന്നത്.

ഏറെ ഉപഭോക്താക്കൾ ഉള്ള ഈ രംഗം കയ്യടക്കുകയാണ് ജിയോയുടെ ലക്ഷ്യം.

പുതിയ ഫീച്ചർ ഫോൺ വിൽപ്പനയിൽ വിപണി വിഹിതം നേടാനും അതുവഴി വരിക്കാരുടെ അടിത്തറ വികസിപ്പിക്കാനും ജിയോ നേരത്തെ മുതൽ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.

X
Top