Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

റിലയന്‍സ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാര്‍ഡ്

ന്യൂഡല്ഹി: റിലയന്സ് ജിയോ ഇന്ഫോകോം ലിമിറ്റഡിന് 2022-23 വര്ഷത്തെ, കാര്ബണ് ബഹിര്മനം കുറയ്ക്കുന്നതിനുള്ള ‘സിഡിപി ക്ലൈമറ്റ്’ അവാര്ഡ് ലഭിച്ചു.

ഇന്റര്നാഷണല് റേറ്റിംഗ് ഏജന്സി കാര്ബണ് ഡിസ്ക്ലോഷര് പ്രോജക്റ്റാണ് (സിഡിപി) റിലയന്സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്കിയത്. 2019ന് ശേഷം ഇതാദ്യമായാണ് ജിയോയ്ക്ക് എ റേറ്റിംഗ് ലഭിക്കുന്നത്.

പരിസ്ഥിതി മേഖലയില് നേതൃത്വം കാണിക്കുന്ന കമ്പനികള്ക്ക് മാത്രമാണ് സിഡിപി എ റേറ്റിംഗ് നല്കുന്നത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില് കമ്പനി അതിന്റെ പ്രവര്ത്തനങ്ങളും പ്രവര്ത്തനരീതികളും സിഡിപി യോട് വെളിപ്പെടുത്തണം.

ഇതോടൊപ്പം, കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനും ജല സംരക്ഷണത്തിനുമായുള്ള പദ്ധതികള് കമ്പനികള് വികസിപ്പിക്കുകയും നടപ്പിലാക്കുകയും വേണം.

‘കാര്ബണ് ബഹിര്മനം കുറയ്ക്കുന്നതില് റിലയന്സ് ജിയോ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജിയോ വക്താവ് പറഞ്ഞു. ജിയോയ്ക്ക് ലഭിച്ച എ ഗ്രേഡ് സുസ്ഥിരതയോടും ഉത്തരവാദിത്തമുള്ള പ്രവര്ത്തനങ്ങളോടുമുള്ള സമര്പ്പണത്തെ കാണിക്കുന്നു.’ ജിയോ വക്താവ് പറഞ്ഞു.

എ റേറ്റിംഗ് ലഭിച്ച കമ്പനികള് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഏറ്റവും അവബോധമുള്ളതും സുതാര്യവുമാണെന്ന് റേറ്റിംഗിനെക്കുറിച്ച് സിഡിപി പറഞ്ഞു. ഞങ്ങളുടെ റേറ്റിംഗുകള് പ്രധാന പാരിസ്ഥിതിക മാനദണ്ഡങ്ങളുടെ രൂപരേഖ നല്കുന്നു, കമ്പനികള്ക്കിടയില് ഒരു താരതമ്യ പഠനം നടത്താന് ഈ ഡാറ്റ നിങ്ങളെ അനുവദിക്കുന്നു.

‘സിഡിപി ക്ലൈമറ്റ്’ അവാര്ഡിന് പുറമേ, ‘സിഡിപി സപ്ലയര് എന്ഗേജ്മെന്റില്’ റിലയന്സ് ജിയോയ്ക്ക് എ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

X
Top