ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

‘ക്ലൗഡ് ലാപ്‌ടോപ്പ്’ അവതരിപ്പിക്കാൻ റിലയൻസ് ജിയോ

മുംബൈ: ടെലികോമിന് പിന്നാലെ പിസി വിപണിയെ പിടിച്ചുകുലുക്കാനാണ് റിലയൻസ് ജിയോയുടെ അടുത്ത നീക്കമെന്ന് റിപ്പോർട്ട്. ഏകദേശം 15,000 രൂപയ്ക്ക് ഒരു ക്ലൗഡ് പിസി ലാപ്‌ടോപ്പ് ഉടൻ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു, ഇത് ഉടമസ്ഥാവകാശ ചെലവ് ഗണ്യമായി കുറയ്ക്കും.

മുകേഷ്-അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഏതാനും മാസങ്ങൾക്കുള്ളിൽ ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനായി എച്ച്പി, ഏസർ, ലെനോവോ തുടങ്ങിയ മുൻനിര നിർമ്മാതാക്കളുമായി ചർച്ച നടത്തിവരികയാണ്.

എല്ലാ സംഭരണവും പ്രോസസ്സിംഗും ക്ലൗഡിൽ ചെയ്യുന്ന ഒരു ലാപ്‌ടോപ്പ് ആയിരിക്കും ഇന്ത്യയുടെ ടെലികോം മാർക്കറ്റ് ലീഡറായ ജിയോ അവതരിപ്പിക്കുകയെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ഉയർന്ന വേഗതയിൽ സേവനങ്ങൾ നൽകുന്ന ഇത് ഉപയോക്താക്കളെ അവരുടെ ഡാറ്റ എല്ലാം ആക്‌സസ് ചെയ്യാൻ അനുവദിക്കുമ്പോൾ തന്നെ ഉടമസ്ഥാവകാശ വില ഏകദേശം 50,000 രൂപയിൽ നിന്ന് കുറയ്ക്കാൻ സഹായിക്കും.

നിർദിഷ്ട ക്ലൗഡ് പിസിക്കായി HP cromebookൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്.

ക്ലൗഡ് പിസിക്കായി പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കാൻ ജിയോ പദ്ധതിയിടുന്നു, അതിന്റെ വില പിന്നീട് തീരുമാനിക്കും.

ഒരു പുതിയ ഉപകരണം വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക്, കമ്പ്യൂട്ടിംഗ് ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് ക്ലൗഡ് പിസി സോഫ്റ്റ്‌വെയർ ഏത് ഡെസ്‌ക്‌ടോപ്പിലും സ്‌മാർട്ട് ടിവിയിലും ഇൻസ്റ്റാൾ ചെയ്യാം.

X
Top