2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ജനുവരിയില്‍ 41.8 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നില്‍

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്സ് ജിയോ 2024 ജനുവരിയില് 41.78 ലക്ഷം പുതിയ മൊബൈല് വരിക്കാരെ നേടി.

ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈല് ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയര്ത്തി.

ജനുവരിയില് ഭാരതി എയര്ടെല് വരിക്കാരുടെ എണ്ണം 7.52 ലക്ഷം വര്ധിച്ചു. വോഡഫോണ് ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.

ട്രായ് ഡാറ്റ പ്രകാരം ജനുവരിയില് വോഡഫോണ് ഐഡിയ വരിക്കാരുടെ എണ്ണം 22.15 കോടി ആയിരുന്നു.

കേരളത്തില് 88000 ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്.

X
Top