ഇന്ത്യയിൽ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍വിഴിഞ്ഞം തുറമുഖം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രംഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഉല്‍പ്പാദനം 4 വർഷത്തെ താഴ്ന്ന നിലയിൽസൗജന്യമായി ആധാർ പുതുക്കാനുള്ള തിയ്യതി നീട്ടി നൽകികേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി

റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ഡിഫേർഡ് ആന്വിറ്റി പ്ലാൻ, ‘നിശ്ചിത് പെൻഷൻ’ അവതരിപ്പിച്ചു

മുംബൈ: റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, റിലയൻസ് നിപ്പോൺ ലൈഫ് നിശ്ചിത് പെൻഷൻ എന്ന പുതിയ ഡിഫർഡ് ആന്വിറ്റി പ്ലാൻ അവതരിപ്പിച്ചു.

ആജീവനാന്ത വരുമാന ഗ്യാരണ്ടി, ജീവിച്ചിരിക്കുന്ന ദമ്പതികൾക്ക് ഉറപ്പുള്ള വരുമാനം എന്നിവ പോലുള്ള റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികളെ ആർഎൻഎൽ നിശ്ചിത് പെൻഷൻ അഭിസംബോധന ചെയ്യുന്നു.

ഗവൺമെൻ്റ് ഓഫ് ഇന്ത്യ, ഇക്കണോമിക് സർവ്വേയുടെ റിപ്പോർട്ട് പ്രകാരം, 2041 ആകുമ്പോഴേക്കും, ഇന്ത്യയിലെ ജനസംഖ്യയുടെ 15.9% 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കും.

ജനസംഖ്യാപരമായ ഈ മാറ്റമാണ് റിട്ടയർമെൻ്റ് സൊല്യൂഷനുകൾക്കായുള്ള ഡിമാൻഡിൻ്റെ പ്രധാന കാരണം. ഉപഭോക്താക്കളുടെ ഈ ആവശ്യം മുന്നിൽ കണ്ടാണ് ആർഎൻഎൽ നിശ്ചിത് പെൻഷൻ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

ആർഎൻഎൽ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ആശിഷ് വോഹ്‌റ പറഞ്ഞു,

“അണുകുടുംബങ്ങളുടെ എണ്ണം വർധിക്കുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്തതോടെ ആജീവനാന്ത ഗ്യാരണ്ടീഡ് റെഗുലർ വരുമാന പരിഹാരം ഉറപ്പാക്കാൻ ഒരാൾ അവരുടെ വിരമിക്കൽ ആസൂത്രണം എത്രയും വേഗം ആരംഭിക്കണം.

അടുത്ത ദശകത്തിൽ റിട്ടയർമെൻ്റ് ആസൂത്രണത്തിനുള്ള വളർച്ച ഞങ്ങൾ കാണുന്നു”.

X
Top