ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

രാജ്യാന്തര ബ്രാൻഡുകളുമായി അംബാനിയുടെ ലക്ഷ്വറി മാൾ വരുന്നു

മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ജിയോ വേൾഡ് പ്ലാസ പുതിയ ചുവടുവപ്പിനൊരുങ്ങുന്നു. മുംബൈയിൽ നിരവധി രാജ്യന്തര ബ്രാൻഡുകളുമായി ആഡംബര മാൾ തുറക്കും. മാൾ ബിസിനസിലൂടെ റീട്ടെയ്ൽ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുകയാണ് റിലയൻസ്.

രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാളുകളിൽ ഒന്ന് വാണിജ്യ തലസ്ഥാനമായ മുംബൈയിൽ തന്നെ തുറക്കും എന്നാണ് സൂചന. രാജ്യാന്തര ബ്രാൻഡുകളുടെ എക്‌സ്‌ക്ലൂസീവ് ഷോപ്പിങ് കോംപ്ലകസാണ് മുംബൈയിൽ തുറക്കുന്നത്.

ഇന്ത്യയിൽ ഇതുവരെ ഔട്ട്ലെറ്റുകൾ ഇല്ലാത്ത നിരവധി ഫ്രഞ്ച് ബ്രാൻഡുകളും ജിയോ വേൾഡ് പ്ലാസ വഴി ഇന്ത്യയിലെ ആദ്യ ഔട്ട്‌ലെറ്റുകൾ തുറക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്നാണ് മാൾ തുറക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബറിലോ ഡിസംബറിലോ റിലയൻസ് മെഗാ മാൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ റിലയൻസ് ബിസിനസ് സാമ്രാജ്യത്തിൽ ആണ് ജിയോ വേൾഡ് പ്ലാസ. ഇവിടെ തന്നെയാകും മാൾ പ്രവർത്തനം എന്നാണ് റിപ്പോർട്ടുകൾ.

സ്റ്റോറുകൾ വാടകക്ക് എടുക്കാൻ ഗൂച്ചി, കാർട്ടിയർ, ലൂയി വുറ്റൺ തുടങ്ങിയ ആഡംബര ബ്രാൻഡുകൾ ഇതിനോടകം റിലയൻസുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. പ്രതിമാസം ഏകദേശം 40 ലക്ഷം രൂപയാണ് വാടകയായി ഈടാക്കുന്നത്.

മുകേഷ് അംബാനിയുടെ പുതിയ സംരംഭത്തിലൂടെ നിരവധി ആഡംബര രാജ്യാന്തര ബ്രാൻഡുകളും ഇന്ത്യയിൽ റീട്ടെയിൽ വിപണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഏകദേശം 7,500 ചതുരശ്ര അടിയിലാണ് ലൂയി വുട്ടൻെറ ജിയോ വേൾഡ് പ്ലാസയിലെ സ്റ്റോർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റായിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സ്റ്റോറുകൾ വാടക്ക് നൽകി വരുമാനം ഈടാക്കുന്നത് തന്നെയാണ് പ്രധാന ബിസിനസ് മോഡൽ. ഏകേദേശം 100 കോടി ഡോളർ ചെലവഴിച്ചുള്ള റിലയൻസിൻെറ പദ്ധതിയുടെ ഭാഗമാണ് പുതിയ മാൾ എന്നാണ് സൂചന.

ആഡംബര ബ്രാൻഡുകളുടെ സ്വന്തം എക്സ്ക്ലൂസീവ് ഔട്ട്ലെറ്റ് അല്ല തുറക്കുന്നുതെങ്കിൽ 25 ശതമാനം വാടക കുറയ്ക്കുന്നതിനുള്ള ഓപ്ഷനുകളും കമ്പനികൾക്ക് ലഭിക്കും . ആഡംബര വീടുകൾക്കായും ബ്രാൻഡുകൾക്കായും വൻതുക ചെലവഴിക്കുന്ന രാജ്യത്തെ കോടീശ്വരന്മാരെ ഉൾപ്പെടെ ലക്ഷ്യമിട്ടുള്ളതാണ് മാൾ.

2026-ഓടെ ഇന്ത്യയിൽ 14ലക്ഷം കോടീശ്വരന്മാർ ഉണ്ടാകുമെന്നാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻറുമാരായ നൈറ്റ് ഫ്രാങ്ക് കണക്കാക്കുന്നത്. 2026ൽ ഇന്ത്യയിലെ വ്യക്തിഗത ആഡംബര വിപണി 500 കോടി ഡോളറിൻേറതായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷ്വറി മാൾ തുറന്നാൽ ഇത് റിലയൻസിന് ഗുണകരമാകും.

X
Top