
ഏഷ്യയിലെ ഏറ്റവും വലിയ സോളാർ എനർജി സ്റ്റോറേജ് സിസ്റ്റം ആരംഭിക്കാൻ റിലയൻസ് പവർ ഇൻഡസ്ട്രീസ്. 10.000 കോടി രൂപയുടെ സൗരോർജ്ജ പദ്ധതിയാണ് അനിൽ അംബാനി ആരംഭിക്കുക. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലാണ് പദ്ധതി ആരംഭിക്കുന്നത്. കരാർ ഒപ്പുവച്ച് രണ്ട് വർഷത്തിനുള്ളിൽ കമ്മീഷൻ ചെയ്യാനാണ് പദ്ധതി.
പ്ലാൻ്റിൽ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം ഇന്ത്യയിലുടനീളമുള്ള ഡിസ്കോമുകൾക്ക് വിതരണം ചെയ്യും. ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളെയാണ് ഡിസ്കോം എന്നുവിളിക്കുന്നത്. വൻ തൊഴിൽ സാധ്യതകളാണ് പദ്ധതിയൊരുക്കുന്നത്.
1,000 പേർക്ക് നേരിട്ടും 5,000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കും.
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിൽ പദ്ധതി നിർണായകമാകും.
കുറഞ്ഞ ചെലവിൽ വൈദ്യുതി വിതരണം ചെയ്യാനും റിലയൻസിന്റെ പുതിയ പദ്ധതി വഴിയൊരുക്കും. രാജ്യത്തെ സ്വകാര്യ മേഖലയിലെ മുൻനിര വൈദ്യുതി ഉതാപ്ദന കമ്പനിയാണ് റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് പവർ ലിമിറ്റഡ്.