Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കാനേഡിയല്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ റിലയന്‍സ്

ജൂലൈയിലെ വില്‍പ്പനക്കായി രണ്ട് ദശലക്ഷം ബാരല്‍ കാനേഡിയല്‍ ക്രൂഡ് വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇത് കാനഡയിലെ പുതിയ ട്രാന്‍സ് മൗണ്ടന്‍ പൈപ്പ്‌ലൈനില്‍ നിന്ന് ഇന്ത്യന്‍ റിഫൈനറുടെ ആദ്യത്തെ ക്രൂഡ് വാങ്ങലാണ്.

കനേഡിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഇത്. കാനേഡിയല്‍ ഓയില്‍ വാങ്ങുന്നതിന് ഏഷ്യന്‍ റിഫൈനേഴ്‌സ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്.

കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള പൈപ്പ്ലൈന്‍ വിപുലീകരണം ആല്‍ബര്‍ട്ടയില്‍ നിന്ന് കാനഡയുടെ പസഫിക് തീരത്തേക്കുള്ള ക്രൂഡിന്റെ ഒഴുക്ക് ഏകദേശം മൂന്നിരട്ടിയാക്കുകയും ഏഷ്യയിലേക്കും യു.എസ്. വെസ്റ്റ് കോസ്റ്റിലേക്കും പ്രവേശനം തുറക്കുകയും ചെയ്യും.

വലിയ ക്രൂഡ് കാരിയറിലേക്ക് ആക്സസ് വെസ്റ്റേണ്‍ ബ്ലെന്‍ഡിന്റെ (എഡബ്ല്യുബി) നാല് 5,00,000 ബാരല്‍ ചരക്കുകള്‍ മാറ്റാനും സിക്ക തുറമുഖത്തേക്ക് എണ്ണ കയറ്റുമതി ചെയ്യാനുമാണ് നീക്കം.

റിലയന്‍സിന്റെ ഏറ്റവും വലിയ ഓയില്‍ റിഫൈനിംഗ് കോപ്ലസാണിതെന്നാണ് വിലയിരുത്തല്‍.
ബാരലിന് ആറ് ഡോളര്‍ കഴിവിലാണ് ഇടപാട്.

ഏഷ്യന്‍ റിഫൈനറിമാര്‍ ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നതിനാല്‍ ഏഷ്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള സാധ്യതകളാണ് കനേഡിയന്‍ ഓയില്‍ വില്‍പ്പനക്കാര്‍ അന്വേഷിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ റിഫൈനറായ സിനോപെക്കിന്റെ വ്യാപാര വിഭാഗമായ സിനോചെം, യുനിപെക്, പെട്രോ ചൈന എന്നീ ചൈനീസ് കമ്പനികള്‍ ഇതിനകം എഡബ്ല്യുബി, കോള്‍ഡ് ലേക്ക് ക്രൂഡ് എന്നിവയുടെ നിരവധി ചരക്കുകള്‍ വാങ്ങിയിട്ടുണ്ട്.

X
Top