രാജ്യത്തെ ട്രെൻഡ് ഫാഷൻ സ്റ്റോറുകൾ നവീകരിക്കാൻ റിലയൻസ്. യുവതലമുറയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നൂതനമായ സംവിധാനങ്ങളാണ് സ്റ്റോറിൽ ഒരുങ്ങുന്നത്.
സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ മുതൽ ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ വരെയുള്ള സമകാലികവും സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയാണ് നവീകരണം. പുതിയ ബ്രാൻഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയിൽ റിലയൻസ് റീട്ടെയിൽ ഏകദേശം 150 ട്രെൻഡ് സ്റ്റോറുകൾ നവീകരിക്കും.
ട്രെൻഡ്‌സ് സ്റ്റോറുകളുടെ മുൻഭാഗം മുതൽ അകത്തളങ്ങളിലെ ഇന്റീരിയർ വരെ മാറ്റും.ഫർണിച്ചറുകൾ, ലൈറ്റിംഗ്, സീലിംഗ്, ഫ്ലോറിംഗ് എന്നിവ ഇനി പുതിയ രൂപത്തിലായിരിക്കും.
ഇന്ത്യയിൽ 1,100-ലധികം നഗരങ്ങളിൽ 2,300-ലധികം സ്റ്റോറുകൾ റിലയൻസിനുണ്ട്. ഫാഷൻ & ലൈഫ്‌സ്‌റ്റൈൽ റീട്ടെയ്‌ലറായ ട്രെൻഡ്‌സ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ആദ്യത്തെ സ്റ്റോർ സൂററ്റിൽ തുറന്നു. ഭാവിയിൽ റിലയൻസ് റീട്ടെയിൽ തുറക്കുന്ന എല്ലാ ട്രെൻഡ് സ്റ്റോറുകളും പുതിയ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഇക്കാലത്ത് ഉപഭോക്താക്കൾ പുതിയതും അതുല്യവുമായ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് റിലയൻസ് ഫാഷൻ & ലൈഫ് സ്റ്റൈൽ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു,
സൂറത്തിലെ വിഐപി റോഡിൽ തുറന്നിരിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡ് സ്റ്റോറിൽ, സെൽഫ് ചെക്കൗട്ടുകൾ, ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ, ഡ്യുവൽ സൈഡ് ക്യാഷ് ടില്ലുകൾ എന്നിങ്ങനെ നിരവധി നവീന സാങ്കേതിക സംവിധാനങ്ങളുണ്ടെന്ന് അഖിലേഷ് പ്രസാദ് പറഞ്ഞു.
റിലയൻസ് റീട്ടെയിലിന്റെ വസ്ത്ര വിൽപ്പനയുടെ പ്രധാന പങ്ക് വഹിക്കുന്നത് ട്രെൻഡ്‌സ് സ്റ്റോറുകളാണ്. വസ്ത്രങ്ങളും പാദരക്ഷകളും പോലുള്ള സാധനങ്ങൾക്കായി ആളുകൾ കൂടുതൽ ചെലവഴിക്കുന്നയിടത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.