കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കളിപ്പാട്ട വിഭാഗത്തിലേക്ക് ബിസിനസ് വിപുലീകരിക്കാൻ റിലയൻസ് റീട്ടെയിൽ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയ്‌ൽ അതിന്റെ ബ്രാൻഡായ റോവൻ വഴി അതിവേഗം വളരുന്ന കളിപ്പാട്ട വിഭാഗത്തിലേക്ക് ബിസിനസ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നു.

നിലവിൽ റോവൻ വഴിയാണ് കമ്പനി കളിപ്പാട്ട വിതരണ ബിസിനസ് നടത്തുന്നത്. കൂടാതെ കഴിഞ്ഞ പാദത്തിൽ ഗുരുഗ്രാമിൽ 1,400 ചതുരശ്ര അടി വലുപ്പമുള്ള അതിന്റെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റ് തുറന്ന് ഈ ഹോംഗ്രൗൺ ബ്രാൻഡിനെ റിലയൻസ് റീട്ടെയിൽ മുൻനിരയിലേക്ക് കൊണ്ടുവന്നിരിന്നു.

അതേസമയം ഈ പുതിയ പദ്ധതിയിൽ, റിലയൻസ് റീട്ടെയിലിന് റോവൻ എന്ന ബ്രാൻഡിൽ നിന്ന് മാത്രമല്ല, മറ്റ് ബ്രാൻഡുകളിൽ നിന്നുമുള്ള കളിപ്പാട്ടങ്ങളുടെ ഒരു ശ്രേണി ഉണ്ടായിരിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടീഷ് ടോയ് റീട്ടെയിൽ ബ്രാൻഡായ ഹാംലീസ് റിലയൻസ് റീട്ടെയിലിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കളിപ്പാട്ട റീട്ടെയിലറാണ് ഹാംലീസ്. ഇതിനെ 2019 ൽ റിലയൻസ് ഏറ്റെടുത്തു.

ഹാംലിസ് തുടർന്നും പ്രീമിയം വിഭാഗത്തിൽ പ്രവർത്തിക്കുമെന്നും, അതേസമയം മിതമായ നിരക്കിലുള്ള ഓഫറുകൾ ഉപയോഗിച്ച് ഇടത്തരം വിപണി പിടിക്കാൻ റോവൻ കമ്പനിയെ സഹായിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

X
Top