ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

എഫ്എംസിജി വിഭാഗം വിപുലമാക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ

മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ (ആർആർവിഎൽ) പൂർണ ഉടമസ്ഥതയിലുള്ള എഫ്എംസിജി വിഭാഗത്തിലെ ഉപസ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് (ആർസിപിഎൽ) എഫ്എംസിജി പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു.

പുതിയ ശ്രേണിയിൽ ഗ്ലിമ്മർ ബ്യൂട്ടി സോപ്പ്, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പ്, പ്യൂരിക് ഹൈജീൻ സോപ്പ്, ഡോസോ ഡിഷ് വാഷ് ബാറുകൾ (1 രൂപ, 10 രൂപ, 30 രൂപ വിലയുള്ള റീഫിൽ പായ്ക്കുകളിലും, 45 രൂപയുടെ കുപ്പിയിലും) ഹോംഗാർഡ് ടോയ്‌ലറ്റ്, ഫ്ലോർ ക്ലീനർ, എൻസോ ലോൺട്രി ഡിറ്റർജന്റ് പൗഡർ, ലിക്വിഡ്, ബാറുകൾ എന്നിവ ഉൾപ്പെടുന്നു.

പ്യൂരിഫൈയിംഗ് സോപ്പുകളുടെ എല്ലാത്തിന്റേയും വില 100 ഗ്രാം ബാറുകൾക്ക് 25 രൂപയാണ്. ഡോസോ ഡിഷ് വാഷ് ബാറുകൾ 1 രൂപ, 10 രൂപ, 30 രൂപ വിലയുള്ള റീഫിൽ പായ്ക്കുകളിലും, 45 രൂപയുടെ കുപ്പിയിലും ലഭിക്കും.

സാധാരണക്കാരായ ഇന്ത്യക്കാരുടെ ആവശ്യങ്ങൾ മനസ്സിൽ കണ്ടാണ് പുതിയ ശ്രേണി വികസിപ്പിച്ചതെന്ന് ലോഞ്ചിനെ കുറിച്ച് സംസാരിച്ച ആർസിപിഎൽ വക്താവ് പറഞ്ഞു. കിരാന സ്റ്റോറുകൾ ഉൾപ്പെടെയുള്ള പൊതു വ്യാപാര സ്റ്റോറുകളിലുടനീളം ഉൽപ്പന്നങ്ങൾ ലഭ്യമാകും.

യുഎസ്പി ഗുണനിലവാരത്തിലും, താങ്ങാനാവുന്ന വിലയിലും ആയിരിക്കും ഉൽപന്നങ്ങൾ എത്തുകയെന്ന് ഒരു വക്താവ് പറഞ്ഞു. ഉദാഹരണത്തിന്, മിക്ക ജനപ്രിയ സോപ്പ് ബ്രാൻഡുകളും ഗ്രേഡ് 2 വിഭാഗത്തിൽ പെടുന്നു. ഇവയുടെ ടിഎഫ്എം 75% ൽ താഴെയാണ്.

എന്നാൽ റിലയൻസ് ഉൽപന്നങ്ങൽ ഗ്രേഡ് 1 ഓടുകൂടിയവയും, 75% ടിഎഫ്എമ്മിലുമായിരിക്കും.
നിരവധി സുഗന്ധങ്ങളിലും വേരിയന്റുകളിലും ബ്യൂട്ടി സോപ്പുകൾ ലഭ്യമാകും. ഗ്ലിമ്മർ സോപ്പ്, റോസ്, ജാസ്മിൻ, ലാവെൻഡർ, ഫ്ലോറൽ ബർസ്റ്റ് വേരിയന്റുകളിൽ ലഭ്യമാകും.

ഗെറ്റ് റിയലിൽ ചന്ദനം, വേപ്പ്, മിക്സഡ് എന്നീ വേരിയന്റുകളുണ്ട്. പ്യൂരിക്കിൽ ആക്ടിവ് പവർ, മഞ്ഞൾ, കറ്റാർവാഴ എന്നീ വേരിയന്റുകൾ ഉണ്ട്.

ഇന്ത്യയിലുടനീളമുള്ള ഓമ്‌നി-ചാനൽ വിതരണത്തിലൂടെ ഈ ലോഞ്ചുകൾ ക്രമാതീതമായി വർദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ & ലൈഫ്‌സ്‌റ്റൈൽ, ഫാർമ ഉപഭോഗ ഉൽപന്നങ്ങൾ എന്നിവയിലുടനീളമുള്ള 17,225 സ്റ്റോറുകളുടെയും ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെയും സംയോജിത ഓമ്‌നി-ചാനൽ ശൃംഖല വഴിയാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് പ്രവർത്തിക്കുന്നത്.

കൂടാതെ അതിന്റെ പുതിയ വാണിജ്യ സംരംഭത്തിലൂടെ 2 ദശലക്ഷത്തിലധികം വ്യാപാരികളുമായി സഹകരിച്ചും പ്രവർത്തിക്കുന്നു.

റിലയൻസ് കൺസ്യൂമർ പ്രെഡക്ട്സിന്റെ എഫ്എംസിജി പോർട്ട്‌ഫോളിയോയിൽ സോസ്യോ ഹജൂറിയിൽ നിന്നുള്ള ബ്രാൻഡുകൾ, ശ്രീലങ്കയിലെ പ്രമുഖ ബിസ്‌ക്കറ്റ് ബ്രാൻഡായ മാലിബൻ, ലോട്ടസ് ചോക്ലേറ്റ്സിൽ നിന്നുള്ള മിഠായികൾ എന്നിവയും ഉൾപ്പെടുന്നു.

ഇവ കൂടാതെ, റിലയൻസിന്റെ തന്നെ എഫ്എംസിജി വിഭാഗമായ ഇൻഡിപെൻഡൻസ് വഴിയുള്ള ഭക്ഷ്യ എണ്ണകൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ, മറ്റ് ദൈനംദിന അവശ്യ ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

റിലയൻസിന്റെ ഇൻഡിപെൻഡൻസ് കഴിഞ്ഞ വർഷം ഗുജറാത്തിലാണ് പൈലറ്റ് ലോഞ്ച് ചെയതത്. ഇപ്പോൾ ബ്രാൻഡ് വിപണി വർധിപ്പിക്കുകയാണ്. കൂടാതെ ഗുഡ് ലൈഫും (പയർവർഗ്ഗങ്ങളും ബസുമതി അരിയും) മറ്റുള്ളവയും പോർട്ട്ഫോളിയോയിൽ ഉണ്ട്.

2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 199,704 കോടി രൂപയുടെ (26.3 ബില്യൺ ഡോളർ) ഏകീകൃത വിറ്റുവരവും 7,055 കോടി രൂപയുടെ (931 ദശലക്ഷം ഡോളർ) അറ്റാദായവും റിപ്പോർട്ട് ചെയ്തു.

X
Top