ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

എഫ്എംസിജി ബ്രാൻഡുകൾ ആർസിപിഎല്ലിന് കൈമാറി റിലയൻസ് റീട്ടെയിൽ

മുംബൈ: ബിസിനസ് വിപുലീകരണം ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റിലയൻസ് റീട്ടെയിലിന്റെ(Reliance Retail) എഫ്എംസിജി (FMCG) ബ്രാൻഡുകൾ, പുതുതായി രൂപീകരിച്ച ആർസിപിഎല്ലിന്(RCPL) കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്‌സ് (RCPL) റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ റീട്ടെയിൽ ബിസിനസുകളുടെയും ഹോൾഡിംഗ് എന്റിറ്റിയാണ്.

സ്നാക്റ്റാക്ക്, പ്യുരിക്, ഗ്ലിമ്മേർ, എൻസോ, ഗെറ്റ് റിയൽ എന്നിവ ഉൾപ്പെടുന്ന സ്വകാര്യ ബ്രാൻഡുകളാണ് ആർസിപിഎൽ-ലേക്ക് മാറ്റുന്നത്.

കൂടാതെ, ക്യാമ്പയ്ക്കായി നാല് മുതൽ അഞ്ച് വരെ എക്സ്‌ക്ലൂസീവ് ബോട്ടിലിംഗ് പ്ലാന്റുകൾ സ്ഥാപിക്കാനും ആർസിപിഎൽ പദ്ധതിയിടുന്നു. ഇതിനായി ബോട്ടിലിംഗ് ഉപകരണങ്ങൾ വാങ്ങി പങ്കാളികൾക്ക് ലീസ് ചെയ്യും.

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് 3,900 കോടി രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കങ്ങൾ. ഈ മൂലധന നിക്ഷേപത്തിനായി റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്‌സ് അടുത്തിടെ ബോർഡ് അംഗീകാരം നേടി.

X
Top