കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സ്‌പൈസ് ജെറ്റ് ഓഹരിയ്ക്ക്‌ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി റിലയന്‍സ് സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: 61 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്‌പൈസ് ജെറ്റ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് റിലയന്‍സ് സെക്യൂരിറ്റീസ്.നിലവിലെ വിലയായ 36.48 രൂപയില്‍ നിന്നും 66 ശതമാനം ഉയര്‍ച്ചയാണിത്. വ്യോമയാന യാത്ര ഡിമാന്റ്, കോവിഡാനന്തര കാലഘട്ടത്തില്‍ വര്‍ദ്ധിച്ചതായി റിലയന്‍സ് സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

സാമ്പത്തികവര്‍ഷം 2023-25 കാലയളവില്‍ വ്യോമയാന ട്രാഫിക്കില്‍ ആരോഗ്യകരമായ കുതിച്ചുചാട്ടം പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞ ഇന്ധന വില, ലാഭകരമായ ചരക്ക് വിഭാഗം, വ്യോമയാന ഗതാഗതത്തില്‍ ശക്തമായ ഉയര്‍ച്ച, ഓഹരി വിഭജനത്തിലൂടെ കടം കുറയ്ക്കല്‍, ഫണ്ട് ശേഖരണ ഉത്തേജകങ്ങള്‍, കടം ഇക്വിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യല്‍, ആകര്‍ഷകമായ മൂല്യനിര്‍ണ്ണയം എന്നിവ കണക്കിലെടുത്താണ് റിലയന്‍സ് സ്‌പൈസ്‌ജെറ്റ് ഓഹരി റെക്കമന്‌റ് ചെയ്യുന്നത്.

ഡിസംബറിലവസാനിച്ച പാദത്തില്‍ അറ്റാദായം 160 ശതമാനം ഉയര്‍ത്താന് സ്‌പൈസ്‌ജെറ്റിനായിരുന്നു. 110 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 42 കോടി രൂപ കുറിച്ച സ്ഥാനത്താണിത്.

വരുമാനം 2.4 ശതമാനം ഉയര്‍ത്തി 2316..8 കോടി രൂപയാക്കാനും സാധിച്ചു. പാസഞ്ചര്‍ റവന്യൂ പെര്‍ അവൈലബിള്‍ സീറ്റ്-കിലോമീറ്റര്‍ (RASK) കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ചു. 15 പുതിയ റൂട്ടുകള്‍ ആരംഭിച്ച എയര്‍ലൈന്‍ 254 ചാര്‍ട്ടര്‍ ഫ്ലൈറ്റുകളാണ് പ്രവര്‍ത്തിപ്പിച്ചത്.

എയര്‍ കാര്‍ഗോ സര്‍വീസ് ആയ സ്‌പൈസ് എക്‌സ്പ്രസ് ഈ പാദത്തില്‍ 12 കോടി രൂപ അറ്റാദായവും 120 കോടി രൂപ വരുമാനവും നേടിയിട്ടുണ്ട്.2023 സാമ്പത്തികവര്‍ഷത്തെ സെപ്തംബര്‍ പാദത്തില്‍ പ്രമുഖ എയര്‍ലൈന്‍ ഓപറേറ്റര്‍ 833 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. ലക്ഷ്യം വച്ചതിനേക്കാള്‍ ഉയര്‍ച്ച നേടിയതിന്റെ ആഹ്ലാദം പങ്കിട്ട ചെയര്‍മാന്‍ അജയ് സിംഗ്, പക്ഷെ ഉയരുന്ന ഇന്ധന വിലയില്‍ ആശങ്കരേഖപ്പെടുത്തി.

രൂപയുടെ തകര്‍ച്ച വെല്ലുവിളി ഉയര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.1.08 ശതമാനം താഴ്ചയില്‍ 36.50 രൂപയിലാണ് എയര്‍ലൈന്‍ സ്റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top