Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റിലയന്‍സ് 3 ബില്യണ്‍ ഡോളര്‍ വായ്പ തേടുന്നു

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടുത്ത വര്‍ഷം നല്‍കേണ്ട കടം റീഫിനാന്‍സ് ചെയ്യുന്നതിന് 3 ബില്യണ്‍ ഡോളറിന്റെ വായ്പയ്ക്കായി ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തുന്നു.

വായ്പയ്ക്കായി ഏകദേശം അര ഡസനോളം ബാങ്കുകള്‍ ഇന്ത്യന്‍ കമ്പനിയുമായി ചര്‍ച്ചയിലാണ്. ഇത് 2025 ന്റെ ആദ്യ പാദത്തില്‍ വിശാലമായ വിപണിയിലേക്ക് സിന്‍ഡിക്കേറ്റ് ചെയ്യപ്പെടും.

നിബന്ധനകള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല, മാറ്റങ്ങള്‍ക്ക് വിധേയമാകാമെന്ന് ഇതുമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍പറയുന്നു. ചര്‍ച്ചകള്‍ തീര്‍ത്തും സ്വകാര്യമാണ്.

ബ്ലൂംബെര്‍ഗ് ന്യൂസ് സമാഹരിച്ച ഡാറ്റ പ്രകാരം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 2025-ആകുമ്പോള്‍ ഏകദേശം 2.9 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുണ്ടാകും.

പ്രാദേശിക ഇക്വിറ്റികളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത് കാരണം കഴിഞ്ഞ മാസം ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലെത്തിയ ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ദുര്‍ബലമായ സാഹചര്യത്തിലാണ് പുതിയ വായ്പ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലവില്‍ ഇന്ത്യയുടെ പരമാധികാര ഗ്രേഡിനേക്കാള്‍ ഒരു നാച്ച് മുകളിലാണ് റേറ്റുചെയ്യുന്നത്. ഒരു കമ്പനിയുടെ ക്രെഡിറ്റ് യോഗ്യത അത് അധിഷ്ഠിതമായ രാജ്യത്തേക്കാള്‍ ഉയര്‍ന്നതാണ് എന്നതിന്റെ അപൂര്‍വ ഉദാഹരണമാണിത്.

മൂഡീസ് റേറ്റിംഗ്‌സ് കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റേറ്റിംഗ് Baa2 ല്‍ വീണ്ടും സ്ഥിരീകരിച്ചു.

കമ്പനിയുടെ ക്രെഡിറ്റ് മെട്രിക്സ് ”ഉറപ്പുള്ളതും” ഉയര്‍ന്ന മൂലധന ചെലവുകള്‍ക്കിടയിലും അങ്ങനെ തന്നെ തുടരാന്‍ സാധ്യതയുള്ളതുമാണെന്ന് കുറിപ്പില്‍ റേറ്റിംഗ് ഏജന്‍സി പറയുന്നു.

X
Top