പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

റിലയന്‍സിന്റെ ബോണസ്‌ ഇഷ്യുവിനുള്ള റെക്കോഡ്‌ തീയതി ഒക്‌ടോബർ 28

മുംബൈ: റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ അനുവദിക്കുന്ന 1:1 എന്ന അനുപാതത്തിലുള്ള ബോണസ്‌ ഓഹരികള്‍ക്ക്‌ യോഗ്യരായ ഓഹരിയുടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോഡ്‌ തീയതി ഒക്‌ടോബര്‍ 28 ആയി തീരുമാനിച്ചു.

ബോണസ്‌ ഇഷ്യു അനുവദിക്കുന്നതിന്‌ ഓഹരിയുടമകളുടെ അനുവാദം ലഭിച്ചതായും കമ്പനി അറിയിച്ചു. ഒക്‌ടോബര്‍ 28ന്‌ മുമ്പ്‌ ഓഹരികള്‍ കൈവശമുള്ളവര്‍ക്കായിരിക്കും ബോണസ്‌ ഓഹരികള്‍ ലഭിക്കുന്നത്‌.

ഉദാഹരണത്തിന്‌ നിലവില്‍ 1000 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക്‌ 1000 ഓഹരികള്‍ കൂടി ലഭിക്കും. അതേ സമയം വില പകുതിയായി കുറയുന്നതിനാല്‍ ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല.
ബോണസ്‌ ഓഹരികള്‍ അനുവദിക്കുന്നത്‌ നേരിട്ട്‌ റിലയന്‍സിന്റെ വിപണിമൂല്യത്തെ ബാധിക്കില്ല.

അതേ സമയം ഒരു ഓഹരിക്ക്‌ ഒന്ന്‌ എന്ന അനുപാതത്തില്‍ ഓഹരികള്‍ അനുവദിക്കുമ്പോള്‍ വില പകുതിയായി കുറയും. റിലയന്‍സിന്റെ ഓഹരികളുടെ വിപണിയിലെ ലഭ്യത ഇരട്ടിയാകുകയും ചെയ്യും.

വിപണിയിലെ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യുമ്പോള്‍ ഓഹരികള്‍ക്കുള്ള ഡിമാന്റ്‌ വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌. ഇത്‌ ഓഹരിയുടെ വില വര്‍ധനവിലേക്കും നയിക്കാവുന്നതാണ്‌.

ഇതിന്‌ മുമ്പ്‌ 2017ലും 2009ലുമാണ്‌ റിലയന്‍സ്‌ ബോണസ്‌ ഓഹരികള്‍ അനുവദിച്ചിട്ടുളത്‌. രണ്ട്‌ തവണയും 1:1 എന്ന അനുപാതത്തില്‍ ആയിരുന്നു ബോണസ്‌ ഇഷ്യു.

റിലയന്‍സിന്‌ നിലവില്‍ 30 ലക്ഷം ചെറുകിട ഓഹരിയുടമകളാണുള്ളത്‌. ടെലികോം, റീട്ടെയില്‍ ബിസിനസുകള്‍ വിഭജിക്കുമ്പോള്‍ അത്‌ വില വര്‍ധനവിന്‌ വഴിയൊരുക്കാനും അത്‌ ചെറുകിട ഓഹരിയുടമകള്‍ക്ക്‌ ഗുണകരമാകാനും സാധ്യതയുണ്ട്‌.

2019ലെ എജിഎമ്മില്‍ റിലയന്‍സ്‌ ജിയോയും റീട്ടെയിലും അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ്‌ ചെയ്യുമെന്ന്‌ മുകേഷ്‌ അംബാനി പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷത്തോടെ ഇവയുടെ ലിസ്റ്റിംഗ്‌ യാഥാര്‍ത്ഥ്യമാകുമെന്നാണ്‌ നിക്ഷേപകരുടെ പ്രതീക്ഷ.

X
Top