Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷൻസ് ഏറ്റെടുക്കാൻ റിലയൻസ്

മുംബൈ: കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻസിന്റെ ഓഹരി ഏറ്റെടുക്കാൻ റിലയൻ ഇൻഡസ്ട്രീസ്. കരാർ യാഥാർഥ്യമായാല്‍ രാജ്യത്തെ വിനോദ വ്യവസായത്തില്‍ റിലയൻസ് ഇഡസ്ട്രീസിന് മികച്ച ചുവടുവെയ്പാകും.

ധർമ പ്രൊഡക്ഷൻസിന്റെ 90.7 ശതമാനം ഓഹരിയും കരണ്‍ ജോഹറിന്റെ കൈവശമാണ്. 9.24 ശതമാനം പങ്കാളിത്തം അമ്മ ഹിരൂ ജോഹറിനുമുണ്ട്. നിർമാണ ചെലവിലെ വർധന, ഒടിടിയിലെ ജനപ്രീതി തുടങ്ങിയവ പരിഗണിച്ചാണ് കൂടുതല്‍ നിക്ഷേപ സാധ്യത തേടാൻ ധർമ പ്രൊഡക്ഷൻസിനെ പ്രേരിപ്പിച്ചത്.

വിനോദ വ്യവസായ കമ്ബനിക ളില്‍ നിക്ഷേപിക്കുന്നതിലൂടെ മാധ്യമ സാന്നിധ്യം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. നേരത്തെ ബാലാജിയുമായി റിലയൻസ് ഇൻഡസ്ട്രീസ് കരാറിലെത്തിയിരുന്നു.

റിലയൻസിന്റെ കണ്ടന്റ് പോർട്ഫോളിയോയില്‍ നിലവില്‍ ജിയോ സ്റ്റുഡിയോസ്, വയകോം18 സുറ്റുഡിയോസ്, 2024 സാമ്പത്തിക വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനില്‍ 700 കോടിയാണ് ജിയോ സ്റ്റുഡിയോസ് സമാഹരിച്ചത്.

ജിയോ സഹ നിർമാതക്കളായ സ്ത്രീ 2 ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി.

X
Top