Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയെ സ്വന്തമാക്കാൻ റിലയൻസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ജർമ്മൻ റീട്ടെയിലറായ മെട്രോ എജിയുടെ ഇന്ത്യയിലെ ക്യാഷ് & കാരി ബിസിനസ്സ് ഏറ്റെടുക്കാൻ ഒരുങ്ങുകയാണെന്നും, ഏകദേശം 500 മില്യൺ യൂറോയായിരിക്കും (4,060 കോടി രൂപ) നിർദിഷ്ട ഇടപാടിന്റെ മൂല്യമെന്നും വ്യവസായ വൃത്തങ്ങൾ അറിയിച്ചു.

നിർദിഷ്ട ഇടപാടിൽ 31 മൊത്തവിതരണ കേന്ദ്രങ്ങൾ, ലാൻഡ് ബാങ്ക്, മെട്രോ ക്യാഷ് ആൻഡ് കാരിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ആസ്തികൾ എന്നിവ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയിലിനെ ബി2ബി വിഭാഗത്തിലെ അവരുടെ സാന്നിധ്യം വിപുലീകരിക്കാൻ ഇത് സഹായിക്കും.

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസും മെട്രോയും തമ്മിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ജർമ്മൻ മാതൃ സ്ഥാപനം റിലയൻസ് റീട്ടെയിലിൽ നിന്നുള്ള ഓഫർ അംഗീകരിച്ചതെന്ന് അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

മെട്രോ ക്യാഷ് & കാരിയുടെ ഉപഭോക്താക്കളിൽ റീട്ടെയിലർമാർ, കിരാന സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, കോർപ്പറേറ്റുകൾ, എസ്എംഇകൾ, കമ്പനികൾ എന്നിവ ഉൾപ്പെടുന്നു. 34 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മെട്രോ എജി 2003-ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. കമ്പനി ബെംഗളൂരുവിൽ ആറ്, ഹൈദരാബാദിൽ നാല്, മുംബൈയിലും ഡൽഹിയിലും രണ്ട്, കൊൽക്കത്ത, ജയ്പൂർ, ജലന്ധർ, അമൃത്സർ, അഹമ്മദാബാദ്, സൂറത്ത്, ഇൻഡോർ, ലഖ്‌നൗ, മീററ്റ്, നാസിക്, ഗാസിയാബാദ്, വിജയവാഡ എന്നിവിടങ്ങളിൽ ഓരോ സ്റ്റോറുകൾ വീതവും പ്രവർത്തിപ്പിക്കുന്നു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് (RRVL) ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിംഗ് കമ്പനിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഏകീകൃത വിറ്റുവരവാണ് ആർആർവിഎൽ രേഖപ്പെടുത്തിയത്.

X
Top