ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സലൂൺ ബിസിനസ്സിലേക്ക് കടക്കാൻ റിലയൻസ്

ബെംഗളൂരു: ഇന്ത്യൻ ഓയിൽ-ടു-കെമിക്കൽസ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി കമ്പനി നാച്വറൽസ് സലൂൺ ആൻഡ് സ്പായുടെ ഏകദേശം 49 ശതമാനം ഓഹരികൾ വാങ്ങാനുള്ള ചർച്ചയിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും, ഏറ്റെടുക്കൽ ഉടൻ ഉണ്ടായേക്കാമെന്നും വികസനത്തെക്കുറിച്ച് അറിയാവുന്ന എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ഇടി റിപ്പോർട്ട് ചെയ്തു.

രാജ്യത്തുടനീളം 700-ലധികം നാച്ചുറൽ സലൂണുകൾ നടത്തുന്ന ഗ്രൂം ഇന്ത്യ സലൂൺസ് ആൻഡ് സ്പായുടെ നിലവിലുള്ള പ്രൊമോട്ടർമാർക്ക് ഇടപാടിന് ശേഷവും അവരുടെ പ്രവർത്തനം തുടരാനാകുമെന്നും റിലയൻസിന്റെ ഫണ്ടിംഗ് അതിന്റെ നെറ്റ്‌വർക്ക് വിപുലീകരിക്കാൻ സഹായിക്കുമെന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.

ചെന്നൈ ആസ്ഥാനമായുള്ള നാച്വറൽസ് സലൂൺ ആൻഡ് സ്പാ 2001 ൽ ആണ് സ്ഥാപിതമായത്, ഇത് 2025-ഓടെ 3,000 സലൂണുകൾ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിടുന്നു. അതേസമയം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയാണ് റിലയൻസ് റീട്ടെയിൽ. കമ്പനിയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഭക്ഷണസാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, വീട് മെച്ചപ്പെടുത്തൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

X
Top