രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ക്യാൻസർ സാധ്യത നേരത്തെ കണ്ടെത്താൻ പുതിയ കിറ്റുമായി റിലയൻസ്

കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന ബ്ലഡ് ടെസ്റ്റ് സംവിധാനവുമായി റിലയൻസ്. റിലയന്‍സിൻ്റെ അനുബന്ധ കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസാണ് പുതിയ കിറ്റ് വികസിപ്പിച്ചത്.

ജീനോം സീക്വന്‍സിംഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ‘കാന്‍സര്‍ സ്‌പോട്ട്’ എന്ന നൂതനമായ ടെസ്റ്റ്. കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ ആകുമെന്നതാണ് പ്രത്യേകത.

പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് കമ്പനിയാണ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്. പുതിയ ടെസ്റ്റിലൂടെ ഒന്നിലധികം അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്താൻ ആകും.

കാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ കാന്‍സര്‍ ട്യൂമര്‍ ഡിഎന്‍എ ശകലങ്ങള്‍ തിരിച്ചറിയാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷന്‍ പ്രൊഫൈലിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.

ലളിതമായ രക്ത സാമ്പിളാണ് കാന്‍സര്‍ സ്‌പോട്ട് ഉപയോഗപ്പെടുത്തുന്നത്. രക്തത്തിലെ കാന്‍സറിന്റെ ഡിഎന്‍എ മെഥിലേഷന്‍ സിഗ്‌നേച്ചറുകള്‍ തിരിച്ചറിയാന്‍ ജീനോം സീക്വന്‍സിംഗ് ഉപയോഗിച്ച് വിശകലനം നടത്തുകയാണ് ചെയ്യുന്നത്.

ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു. കാന്‍സര്‍ സ്‌ക്രീനിങ്ങില്‍ നിര്‍ണായക സ്വാധീനമാകാന്‍ ഇതിന് കഴിഞ്ഞേക്കും.

ഇന്ത്യയിൽ കാന്‍സര്‍ വലിയൊരു പ്രശ്‌നമായി മാറിക്കഴിഞ്ഞു.രോഗികള്‍ക്ക് മാത്രമല്ല കുടുംബങ്ങള്‍ക്കും മാനസികവും സാമ്പത്തികവുമായ ആഘാതം ഈ രോഗം മൂലം നേരിടേണ്ടി വരുന്നു.

കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഇതിന് പരിഹാരം കണ്ടെത്താൻ ആകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്റ്റര്‍ ഇഷാ അംബാനി പറയുന്നു. സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിൻ്റെ 24 വര്‍ഷ ചരിത്രത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ ഡോ. രമേഷ് ഹരിഹരന്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്തെ സേവനങ്ങൾ വിപ്ലവകരമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ കിറ്റ് വികസിപ്പിച്ചത്. ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിന് ജീനോമിക്‌സിൻ്റെ ശക്തി പരമാവധി ഉപയോഗപ്പെടുത്തുകയാണ്.

ഇന്ത്യയിലെയും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് റിലയൻസ് പ്രതീക്ഷിക്കുന്നു. കോര്‍പ്പറേറ്റ് ഫിലോസഫിയായ ‘വീ കെയര്‍’ എന്ന ആശയം ഓരോ പദ്ധതിയിലും പ്രതഫലിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും ഇഷ അംബാനി പറഞ്ഞു.

കാന്‍സറിനെതിരെയുള്ള പ്രയാണത്തിലെ ഏറ്റവും പ്രധാന ഘടകം നേരത്തെ അത് കണ്ടെത്തുന്നതാണ്. ഇതിലൂടെ രോഗം മൂർച്ഛിക്കാതെ ചികിത്സിച്ച് ഭേദമാക്കാൻ ആകും. കാന്‍സര്‍ സാധ്യത തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ആകുന്ന സംവിധാനം ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും.

X
Top