രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സിറ്റി റിലയന്‍സിന്റെ റേറ്റിംഗ്‌ ഉയര്‍ത്തി

മുംബൈ: രാജ്യാന്തര ബ്രോക്കറേജ്‌ ആയ സിറ്റി റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ റേറ്റിംഗ്‌ ഉയര്‍ത്തി. 1,530 രൂപയിലേക്ക്‌ റിലയന്‍സ്‌ ഓഹരി വില ഉയരുമെന്നാണ്‌ സിറ്റിയുടെ നിഗമനം. നിലവില്‍ 1300 രൂപ നിലവാരത്തിലാണ്‌ റിലയന്‍സ്‌ വ്യാപാരം ചെയ്യുന്നത്‌.

ചൈനയുടെ കയറ്റുമതിയിലെ മത്സരക്ഷമത കുറയുന്നത്‌ പ്രധാന ഘടകമായി സിറ്റി ചൂണ്ടിക്കാട്ടി. ഇത്‌ റിലയന്‍സിന്റെ റിഫൈനിംഗ്‌ മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സഹായകമായേക്കും.

ടെലികോം മേഖലയില്‍ താരിഫ്‌ വര്‍ധനയില്‍ നിന്നും ജിയോക്ക്‌ നേട്ടമുണ്ടാക്കാനാകും. 5 ജിയുടെ വിലനിര്‍ണയം വരുമാനം ഉയര്‍ത്താന്‍ സഹായകമാകും. അതേ സമയം റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗത്തിലെ മാന്ദ്യം ഇനി രണ്ട്‌ ത്രൈമാസങ്ങള്‍ കൂടി തുടരുമെന്നാണ്‌ സിറ്റി സൂചിപ്പിക്കുന്നത്‌.

ഈ ഹ്രസ്വകാല വെല്ലുവിളി ഉണ്ടെങ്കിലും റിലയന്‍സിന്റെ വിവിധ ബിസിനസ്‌ മേഖലകളിലെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളെക്കുറിച്ച്‌ സിറ്റി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ്‌ ലാഭത്തില്‍ അഞ്ച്‌ ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 16,563 കോടി രൂപയാണ്‌ ഈ ത്രൈമാസത്തിലെ ലാഭം.

മുന്‍വര്‍ഷം സമാന കാലയളവില്‍ ലാഭം 17,394 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനത്തില്‍ 0.2 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്‌. 2.35 ലക്ഷം കോടി രൂപയാണ്‌ കമ്പനി കൈവരിച്ച ലാഭം.

X
Top